നിങ്ങള്‍ Debit/Credit കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക!

എന്തിനും ഏതിനും കാശ് കയ്യിൽ വയ്ക്കാതെ കാർഡ് ആണ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത്.  

Last Updated : Mar 11, 2020, 06:27 AM IST
  • മാർച്ച് 16 മുതൽ ഈ കാർഡുകൾ പ്രവർത്തനരഹിതമാകും.
  • എത്രയും പെട്ടെന്ന് കാര്‍ഡുകള്‍ ഉപയോഗിച്ച് തുടങ്ങിക്കോളൂ.
നിങ്ങള്‍ Debit/Credit കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക!

ലോകം അതിവേഗം വളരുന്ന ഇക്കാലത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയധികം മാറ്റങ്ങള്‍ക്ക് കാരണമായി. 

ഇന്നത്തേ കാലത്ത് കടകളിൽ പോയി സാധങ്ങൾ വാങ്ങുന്നതിനേക്കാൾ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ സാധനങ്ങൾ വാങ്ങുവാനാണ് ഒട്ടുമിക്കവരും താല്‍പര്യപ്പെടുന്നത്‌ എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അപ്പോൾ പണം അടയ്ക്കുന്നരീതിയും ഡിജിറ്റൽ വഴി ആയിരിക്കും, അല്ലെ? 

എന്തിനും ഏതിനും കാശ് കയ്യിൽ വയ്ക്കാതെ കാർഡ് ആണ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത്. സത്യം പറഞ്ഞാൽ പണമിടപാടിനേക്കാളും ജനങ്ങൾക്ക് ഡിജിറ്റൽ ഇടപാടിലാണ് വിശ്വാസമെന്ന് ചുരുക്കം.

മാർച്ച് 16 മുതൽ ഈ കാർഡുകൾ പ്രവർത്തനരഹിതമാകും

നിങ്ങളുടെ  കയ്യിലുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി കോൺടാക്റ്റ്ലസ് ഇടപാടുകളോ (Contactless Transactions) അല്ലെങ്കിൽ ഓൺലൈൻ ഇടപാടുകളോ (Online Transactions)  ഇതുവരെയും നടത്തിയില്ലയെങ്കിൽ നിങ്ങളുടെ  കാർഡുകൾ മാർച്ച് 16 മുതൽ പ്രവർത്തനരഹിതമാകും. 
  
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അറിയിപ്പ് പ്രകാരം 2020 മാർച്ച് 16 വരെ ഏതൊക്കെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളാണോ Contactless Transactions അല്ലെങ്കിൽ Online Transactions നടത്താത്തത് ആ കാർഡുകളിൽ ഇനി ഈ സൗകര്യം നിർത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Also read: JNU Entrance: പരീക്ഷ മെയ്‌ 11 മുതല്‍, രജിസ്ട്രേഷന്‍ 31 വരെ...

അതുകൊണ്ട് നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ ഈ സൗകര്യം നിലനിൽക്കണമെങ്കിൽ എത്രയും പെട്ടെന്ന് അതായത് മാർച്ച് 16 ന് മുൻപ് നിങ്ങളുടെ  കാർഡ് വഴി ഓൺലൈൻ ഇടപാടും, കോൺടാക്റ്റ്ലസ് ഇടപാടും നടത്തേണ്ടതുണ്ട്.  

Contactless Transactions സംവിധാനം കുറച്ചു നാളുകൾക്ക് മുൻപാണ് നിലവിൽ വന്നത്. POS (point of sale) മെഷീനിൽ പാസ്‌വേഡുകൾ നൽകാതെ നടത്തുന്ന ഇടപാടുകളെയാണ് Contactless Transactions എന്നു പറയുന്നത്.  ഇതുപ്രകാരം അടിയന്തര സാഹചര്യത്തിൽ നമുക്ക് 2000 രൂപവരെയുള്ള ഇടപാടുകൾ  നടത്താൻ  സാധിക്കും.

റിസർവ് ബാങ്ക് 2015 ൽ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചാണ് ഈ സമ്പ്രദായം നിലവിൽ  വരുത്തിയത്.  ഇത്  എല്ലാ കാർഡിനും  ബാധകമാണ്.  Contactless Payments കാർഡിൽ ഒരു contactless ചിപ്പ് ഉണ്ട് കൂടാതെ അതിന്റെകൂടെ magstripe ഉം എൻഎഫ്സി ആന്റിനയും ഉണ്ടാകും.

Trending News