2019 പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനൽ മത്സരം ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാൻ സാധിക്കില്ല. കിവീസ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ മഹേന്ദ്ര സിങ് ധോണിയിലായിരുന്നു. മത്സരത്തിൽ പത്ത് പന്ത് ബാക്കി നിൽക്കവെ ഇന്ത്യക്ക് ജയിക്കാൻ 25 റൺസ് വേണമായിരുന്നു. ക്രീസിൽ ധോണിയുള്ളതാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. പക്ഷെ 49-ാം ഓവറിലെ രണ്ടാം പന്തിൽ ഡബിൾ ഓടിയപ്പോൾ ഇന്ത്യൻ നായകൻ തിരികെ ക്രിസീലെത്താൻ മൈക്രോ സക്കൻഡുകൾ വൈകി. ഇന്ത്യയുടെ ഫൈനൽ പ്രവേശനം അവിടെ അവസാനിക്കുകയായിരുന്നു.
അതേ കാഴ്ച തന്നെയായിരുന്നു ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ സെമി ഫൈനൽ മത്സരത്തിലും കാണാൻ ഇടയായത്. അർധ സെഞ്ചുറി നേടി ഇന്ത്യ വിജയം ഉറപ്പിച്ചു എന്ന കരുതിപ്പോൾ ഹർമൻപ്രീത് കൌർ തൊട്ടടുത്ത പന്തിൽ റൺഔട്ടായി. ഡബിൾസ് എടുത്ത ഇന്ത്യൻ ക്യാപ്റ്റൻ തിരികെ ക്രീസിലെത്താൻ അൽപം വൈകി. കൂടാതെ ബാറ്റ് ഉരസി ക്രീസിൽ കയറാൻ ശ്രമിച്ചപ്പോൾ നിർഭാഗ്യം എന്ന പറയട്ടെ ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് അവിടെ വീഴകയായിരുന്നു. ഹർമൻപ്രീത് പുറത്തായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷയും അവിടെ അവസാനിക്കുകയായിരുന്നു.
India's No.7 taking India close in a semi-final of an ICC tournament and ending in a run-out... #HarmanpreetKaur #INDvsAUS #MSDhoni pic.twitter.com/nuRzhoMMId
— CricTelegraph (@CricTelegraph) February 23, 2023
#AUSvIND #AUSWvINDW #INDWvsAUSW #HarmanpreetKaur the casual running approach of Harmanpreet had cost the final for team India women ... Would had have more intent in running between wickets pic.twitter.com/qiEI5McVGN
— #NTR (@dhananjaya5555) February 23, 2023
അഞ്ച് റൺസിനായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 173 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. ഇന്ത്യൻ വനിതകൾക്ക് നിശ്ചിത ഓവറിൽ 167 റൺസെ സ്കോർ ബോർഡിൽ കണ്ടെത്താൻ സാധിച്ചുള്ളൂ. ഓസ്ട്രേലിയ ബേത് മൂണിയുടെ ക്യാപ്റ്റൻ മെഗ് ലാനിന്റെയും ഇന്നിങ്സ് ബലത്തിലാണ് ഇന്ത്യക്കെതികെ 172 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തകർച്ചയിൽ നിന്നു തന്നെയായിരുന്നു. സ്മൃതി മന്ദന ഉൾപ്പെടെയുള്ള മൂന്ന് മുൻനിര താരങ്ങളെയാണ് ഓസീസ് ബോളർമാർ വീഴ്ത്തിയത്. തുടർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ജെമീമ റോഡ്രിഗെസും ഹർമൻപ്രീത് കൌറും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യ ജയ പ്രതീക്ഷ നൽകിയത്. എന്നാൽ ജമീമയും കൌറും പുറത്തായതോടെ ഇന്ത്യക്ക് സെമിയിൽ പൊരുതി വീഴേണ്ടി വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...