Women's IPL : വനിതാ ഐപിഎല്ലിൽ കേരളത്തിൽ നിന്നും ഒരു ടീം ഉണ്ടാകും: ബിനീഷ് കോടിയേരി

Women's IPL Kerala Team കഴിഞ്ഞ മാസം നടന്ന ബിസിസഐയുടെ വാർഷിക പൊതുയോഗത്തിൽ 5 ടീമുകൾക്കാണ് വനിതാ ഐപിഎല്ലിന്റെ ഭാഗമാകാൻ അവസരം നൽകുന്നതെന്ന് തീരുമാനം എടുത്തിരുന്നു

Written by - Jenish Thomas | Last Updated : Nov 26, 2022, 11:03 PM IST
  • അഞ്ച് ഫ്രാഞ്ചൈസികളായി വനിതാ ലീഗ് ആരംഭിക്കാനാണ് ബിസിസിഐ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ തീരുമാനമെടുത്തിരുന്നത്.
  • 20 ലീഗ് മാച്ചും സെമി ഫൈനലും ഫൈനലുമായിട്ടുള്ള വനിതാ ഐപിഎൽ മത്സരങ്ങളുടെ ഫോർമാറ്റും ബിസിസിഐയുടെ യോഗത്തിൽ തീരുമാനമായിരുന്നു
  • അടുത്തിടെയാണ് ബിനീഷ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്കെത്തുന്നത്.
Women's IPL : വനിതാ ഐപിഎല്ലിൽ കേരളത്തിൽ നിന്നും ഒരു ടീം ഉണ്ടാകും: ബിനീഷ് കോടിയേരി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിതാ ലീഗിൽ കേരളത്തിൽ നിന്നും ഒരു ടീം ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. പ്രഥമ വനിത ഐപിഎൽ ആരംഭിക്കാൻ ഇനി നാല് മാസം മാത്രം ബാക്കി നിൽക്കവെയാണ് കെസിഎയുടെ ഭാരവാഹിയായ കോടിയേരി ബിനീഷ്  ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് ഫ്രാഞ്ചൈസികളായി വനിതാ ലീഗ് ആരംഭിക്കാനാണ് ബിസിസിഐ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ തീരുമാനമെടുത്തിരുന്നത്. അടുത്തിടെയാണ് ബിനീഷ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്കെത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിനീഷ് കേരളത്തിൽ നിന്നും ഒരു വനിത ഐപിഎൽ ടീമുണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. കെസിഎയ്ക്ക്  സ്വന്തമായിട്ട് ഒരു സ്റ്റേഡിയം അതോടൊപ്പം വനിത ക്രിക്കറ്റ് താരങ്ങൾക്ക് പ്രാധാന്യവും കൂടുതൽ അവസരങ്ങളും ഒരുക്കുക എന്നതാണ് ജെയേഷ് ജോർജ് അധ്യക്ഷനായ കെസിഎയുടെ നിലവിലെ കമ്മിറ്റിയുടെ ലക്ഷ്യം. ബിസിസിഐ വനിത ഐപിഎല്ലിന് കേരളത്തിൽ നിന്നുമൊരു ടീമിനെ അനുവദിക്കാൻ പോകുകയാണ് എന്ന് ബിനീഷ് കോടിയേരി തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : IND vs NZ : തകർത്താടി ലാഥം; അക്ക്ലൻഡിൽ ഇന്ത്യക്ക് തോൽവി

ഒക്ടോബറിൽ നടന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ അഞ്ച് വനിതാ ഐപിഎൽ ടീമുകൾക്ക് ബോർഡ് അനുമതി നൽകിയിരുന്നു. 20 ലീഗ് മാച്ചും സെമി ഫൈനലും ഫൈനലുമായിട്ടുള്ള വനിതാ ഐപിഎൽ മത്സരങ്ങളുടെ ഫോർമാറ്റും ബിസിസിഐയുടെ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ടീമുകളെ കുറിച്ചോ ഫ്രാഞ്ചൈസികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കാൻ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തയ്യാറായിട്ടില്ല. ഒരു വനിതാ ഐപിഎൽ ടീമിനായി ബിസിസിഐ നൽകുന്ന അടിസ്ഥാന തുക 400 കോടിയാകുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2008ലെ പുരുഷ ഐപിഎൽ ടീമുകൾക്ക് ഇതെ അടിസ്ഥാന തുകയായിരുന്നു ബിസിസിഐ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം മറ്റ് റിപ്പോർട്ടുകൾ പ്രകാരം ഏഴ് ഐപിഎൽ ടീമുകളാണ് തങ്ങളുടെ വനിതാ ടീമിനെ ഒരുക്കാനായിട്ടുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൂടാതെ ശ്രീ ഓർബിന്ദോ ഫാർമ എന്നിവരാണ് ഇതുവരെ ടീമിന് അണിനിരത്തുനതിനായി ബിസിസിഐയോട ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

നവംബർ 15നാണ് ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷനായ പുതിയ കെസിഎ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയാണ് ബിനീഷ് കെസിഎയുടെ നേതൃനിരയിലേക്കെത്തിയത്. ബിനീഷിനെയും ജയേഷിനെയും കൂടാതെ സെക്രട്ടറിയായി വിനോദ് എസ് കുമാർ, വൈസ് പ്രസിഡന്റായി പി ചന്ദ്രശേഖർ, ട്രഷററായി കെ.എം അബ്ദുൽ റഹിമാൻ, കൌൺസിലറായി സതീശൻ എന്നിവരും എതിരില്ലാതെ കെസിഎയുടെ നേതൃത്വത്തിലേക്കെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News