ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്‌സ് ഹോക്‌സ് ആണ് വിസ റദ്ദാക്കിയത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് വിസ റദ്ദാക്കിയതെന്ന് ഹോക്ക് വ്യക്തമാക്കി.
പുതിയ ഓസ്‌ട്രേലിയൻ വിസ ലഭിക്കുന്നതിന് ജോക്കോവിച്ച് മൂന്ന് വർഷം കാത്തിരിക്കണ്ടി വരുമെന്നാണ് റിപ്പോർട്ട്. അതായത് മൂന്ന് വർഷം ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കുണ്ടായേക്കും. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു.
Also Read: Novak Djokovic : നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു
ഇതോടെ തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത വിരളമാണ്. കോടതിയിൽ നിന്ന് എത്രയും പെട്ടെന്ന് അനുകൂല വിധി നേടിയെടുത്താൽ മാത്രമെ താരത്തിന് മത്സരത്തിന് ഇറങ്ങാൻ സാധിക്കൂ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ടൂര്‍ണമെന്റില്‍ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
വാക്സിൻ ഇളവ് ലഭിക്കുന്നതിന് 'അനുയോജ്യമായ തെളിവുകൾ നൽകാൻ താരത്തിന് സാധിച്ചില്ലെന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ജോക്കോവിച്ചിന്റെ വിസ ആദ്യം റദ്ദാക്കിയത്. ജനുവരി 6 ന് മെൽബണിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
Also Read: ATK Mohun Bagan | ATK മോഹൻ ബാഗാന്റെ പേരിൽ നിന്ന് ATK നീക്കം ചെയ്യും; പുതിയ നീക്കവുമായി RPSG ഗ്രൂപ്പ്
കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്‍റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. വിസ നിഷേദിച്ചതിനൊപ്പം കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ ജോക്കോവിച്ചിനെ നാല് ദിവസം പാർപ്പിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...