Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും

ലിമിറ്റഡ് ഓവർ ഫോർമാറ്റ് മത്സരങ്ങളിൽ രണ്ട് ക്യാപ്റ്റന്മാർ വരുന്നത് ടീമിനെ ബാധിക്കുമെന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് വിരാട് കോലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്നൊഴുവാക്കാൻ ബിസിസിഐ തീരുമാനം എടുക്കുക. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 05:47 PM IST
  • അടുത്ത സീസണിൽ ഇന്ത്യക്കാകെ മൂന്ന് ഏകദിന ഹോം മത്സരങ്ങളെ ഉള്ളൂ. അതും ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായി.
  • 2023 ലോകകപ്പ് ലക്ഷ്യം വെച്ച് ടീമിന്റെ പ്രകടനവും ഘടനയും മെച്ചപ്പെടുത്താൻ വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലേക്ക് ഒരു ക്യാപ്റ്റൻ മതിയെന്ന തീരുമാനം ബിസിസിഐ എടുത്തേക്കും.
Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും

Mumbai : T20 World Cup ന് ശേഷം ഇന്ത്യൻ ടീമിന്റെ ട്വന്റി20 ക്യാപ്റ്റൻസി ഒഴിയുന്ന വിരാട് കോലിക്ക് (Virat Kohli) ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകവേഷവും നഷ്ടമായേക്കും. ഇത് സംബന്ധിച്ചുള്ള ബിസിസിഐക്കുള്ളിൽ (BCCI) ചർച്ച തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ലിമിറ്റഡ് ഓവർ ഫോർമാറ്റ് മത്സരങ്ങളിൽ രണ്ട് ക്യാപ്റ്റന്മാർ വരുന്നത് ടീമിനെ ബാധിക്കുമെന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് വിരാട് കോലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്നൊഴുവാക്കാൻ ബിസിസിഐ തീരുമാനം എടുക്കുക. 

ALSO READ : KL Rahul ഇന്ത്യൻ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായേക്കും

പ്രധാനമായും അടുത്ത സീസണിൽ ഇന്ത്യക്കാകെ മൂന്ന് ഏകദിന ഹോം മത്സരങ്ങളെ ഉള്ളൂ. അതും ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായി. 2023 ലോകകപ്പ് ലക്ഷ്യം വെച്ച് ടീമിന്റെ പ്രകടനവും ഘടനയും മെച്ചപ്പെടുത്താൻ വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലേക്ക് ഒരു ക്യാപ്റ്റൻ മതിയെന്ന തീരുമാനം ബിസിസിഐ എടുത്തേക്കും.

ALSO READ : T20 Wold Cup : ധോണിയും ശാസ്ത്രിയും ചേർന്ന് കോലിയെ 'ഭിന്നിപ്പിച്ചു', ഇതാണ് ഇന്ത്യൻ ടീമിന്റെ തോൽവിയുടെ പ്രധാന കാരണം

ഇനി ഇന്ത്യക്ക് അടുത്തതായി നിശ്ചിയിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരമാണ്. അതിന് മുമ്പ് കോലി സ്വമേധയ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമോ അല്ലാത്തപക്ഷം ബിസിസിഐയുടെ തീരുമാനത്തിലേക്ക് നയിക്കുമോ എന്ന് കാത്തിരിക്കേണ്ടതാണ്.

ALSO READ : T20 World Cup : വിരാട് കോലിയുടെ 9 മാസം പ്രായം ഉള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷിണി, കാരണം മുഹമ്മദ് ഷമിയെ പിന്തുണച്ചു

എന്നിരുന്നാലും നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുൻപന്തയിലുള്ളത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്. എന്നിരുന്നാലും രവി ശാസ്ത്രി മാറി ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനം ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള രാഹുൽ ദ്രാവിഡ് വരുമ്പോൾ തീരുമാനം എന്താകുമെന്നും ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News