പെർത്ത് : തന്റെ ഹോട്ടൽ മുറി ദൃശ്യങ്ങൾ പുറത്ത് വിട്ടതിനെതിരെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഓസ്ട്രേലിയയിലെ പെർത്തിൽ താരം താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ ദൃശ്യങ്ങളാണ് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് കുറിച്ചുകൊണ്ട് വിരാട് കോലി സോഷ്യൽ മീഡിയിൽ ആ വീഡിയോ പങ്കുവക്കുകയും ചെയ്തു. താരമില്ലാത്ത സമയത്ത് ഹോട്ടൽ മുറിയിൽ ചിലർ പ്രവേശിച്ച് മുറിക്കുള്ളിലെ എല്ലാം ചിത്രീകരിക്കുകയായിരുന്നു. തങ്ങളെ ഒരു വിൽപന ചരക്കായി കാണരുതെന്നും വിരാട് കോലി സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
"തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ ആരാധകർ വളരെ സന്തോഷവും ആവേശഭരതിരാകുമെന്ന് എനിക്ക് മനസിസ്സിലാക്കാൻ സാധിക്കും. ഞാൻ അത് എപ്പോഴും അഭിനന്ദിക്കാറുമുണ്ട്. പക്ഷെ ഈ വീഡിയോ ഭയാനകമാണ്, ഇത് എന്റെ സ്വകാര്യതയെക്കുറിച്ച് തന്നെ എന്റെ ഉള്ളിൽ പരിഭ്രാന്തി പരത്തി. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കിൽ, പിന്നെ എനിക്ക് വ്യക്തിപരമായ ഇടം എവിടെ നിന്ന് പ്രതീക്ഷിക്കാനാകും? ഇത്തരത്തിലുള്ള ഭ്രാന്തമായ നിലപാടുകളിൽ ഞാൻ അസന്തുഷ്ടനാണ്. കൂടാതെ ഇത് സ്വകാര്യതയിലേക്കുള്ള കേവലമായ കടന്നുകയറ്റവുമാണ്. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക, അവരെ വിനോദത്തിന് വേണ്ടിയുള്ള ഒരു വിൽപന ചരക്കായി കാണരുത്" വിരാട് കോലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ALSO READ : Viral Video : ഓടിയെത്തി കോലിയെ തോളിലേറ്റി ചുറ്റി രോഹിത്; ബ്രൊമാൻസെന്ന് സോഷ്യൽ മീഡിയ
കോലിയുടെ മുറിയിലേക്കുള്ള കടന്നുകയറ്റം അധിക്ഷേപപരമാണെന്നും ഒരിക്കലും സ്വീകാര്യയോഗ്യമല്ലെന്നും ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യൻ താരത്തിന്റെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തി. ഹോട്ടലിനെ ടാഗ് ചെയ്താണ് ഓസീസ് ബാറ്ററുടെ കമന്റ. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഹോട്ടൽ ഉടമകളും രംഗത്തെത്തി. സംഭവത്തിന് പിന്നിലുള്ളവരെ ഹോട്ടലിൽ നിന്നും പുറത്താക്കിയെന്നും അവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുയെന്നും ഹോട്ടൽ വക്താക്കൾ അറിയിച്ചു.
അതേസമയം ലോകകപ്പിൽ തുടർച്ചയായ അർധ സെഞ്ചുറികൾ നേടി വിരാട് കോലി മികച്ച ഫോമിലേക്ക് തിരികെയെത്തിരിക്കുകയാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത 82 റൺസ് നെതർലാൻഡ്സിനെതിരെ 62 റൺസ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 12 എന്നിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകന്റെ ലോകകപ്പിലെ പ്രകടനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...