പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരപ്പട. ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ 68 റണ്‍സില്‍ പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ (11 പന്തില്‍ 15 ) സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5, ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും (37 പന്തില്‍ 24*), റിഷിത ബസുവും(0*) ചേർന്ന് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. സ്‌കോര്‍: ഇംഗ്ലണ്ട് - 68 (17.1), ഇന്ത്യ - 69/3 (14).
സെമിഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 8 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യൻ വനിതാ സീനിയർ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്ന ഷഫാലി വർമയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീടനേട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...