T20 World Cup 2024: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം

റൺ റേറ്റിൽ ഏറ്റവും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഇനിയൊരു തോൽവികൂടി വഴങ്ങിയാൽ സെമി കാണാതെ ഇന്ത്യ പുറത്താകും.

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 10:28 AM IST
  • വൈകിട്ട് 3.30 മുതലാണ് ഗ്രൂപ്പ് എ മത്സരം നടക്കുക
  • ഇന്നത്തെ മത്സരം സെമിഫൈനൽ സാധ്യത നിലനിർത്താൻ നിർണായകമാണ്
  • ആദ്യ മത്സരത്തിൽ 58 റൺസിനാണ് ന്യൂസിലാൻഡിനോട് പരാജയപ്പെട്ടത്
T20 World Cup 2024: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ​വൈകിട്ട് 3.30 മുതലാണ് ഗ്രൂപ്പ് എ മത്സരം നടക്കുക. ആദ്യ കളിയിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ഇന്നത്തെ മത്സരം സെമിഫൈനൽ സാധ്യത നിലനിർത്താൻ നിർണായകമാണ്. 

ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ 58 റൺസിനാണ് ഹർമൻപ്രീത് കൗറിന്റെ സംഘം തോറ്റത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോൾ ഇന്ത്യ 19 ഓവറിൽ 102ന് എല്ലാവരും പുറത്തായി. 15 റൺസ് നേടിയ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 

Read Also: 'ഡിഎംകെ' രാഷ്ട്രീയ പാർട്ടിയല്ല, ഒരു സാമൂഹ്യ കൂട്ടായ്മ; തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് അൻവർ

റൺ റേറ്റിൽ ഏറ്റവും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഇനിയൊരു തോൽവികൂടി വഴങ്ങിയാൽ സെമി കാണാതെ ഇന്ത്യ പുറത്താകും. വിജയം നേടിയാലും  അവസാനഘട്ടത്തിൽ ടീമുകളുടെ പോയിന്റ് നില തുല്യമായാൽ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനാകില്ല. പാക്കിസ്ഥാനെതിരെ ആകെ കളിച്ച 15 ട്വന്റി20 മത്സരങ്ങളിൽ 12 വിജയം നേടിയിട്ടുള്ള ഇന്ത്യയ്ക്കാണ് മുൻതൂക്കമെങ്കിലും കഴിഞ്ഞ മത്സരത്തിലെ ക്ഷീണം മാറാതെയാണ് കളിക്കാനിറങ്ങുന്നത്.

ആദ്യമത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ പിന്നിലായിരുന്നു. മൂന്നുസ്പിന്നർമാരും മൂന്നുപേസർമാരും ഉൾപ്പെടെ ആറുബൗളർമാരുമായി ഇറങ്ങാനുള്ള തീരുമാനം പാളിപ്പോയെന്നാണ് വിലയിരുത്തൽ. അതേസമയം ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാക്കിസ്ഥാൻ ഇന്ത്യയെ നേരിടുന്നത്. എന്നാൽ പ്രധാന പേസ് ബൗളർ ഡയാന ബെയ്​ഗിന് ആദ്യമത്സരത്തിൽ പരിക്കേറ്റത് തിരിച്ചടിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News