ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ടെന്നീസിൽ നിന്നും തൻറെ വിരമിക്കൽ പ്രഖ്യാപിച്ചു. ലേവർ കപ്പിന് ശേഷമായിരിക്കും താരം വിരമിക്കുക. സ്വിസ് കളിക്കാനായ ഫെഡറർ 2003ൽ വിംബിൾഡൺ കിരീടം നേടിയതോടെയാണ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്നത്. അതിനുശേഷം അദ്ദേഹം 6 ഓസ്‌ട്രേലിയൻ ഓപ്പൺ, 1 ഫ്രഞ്ച് ഓപ്പൺ, 8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.
റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് ശേഷം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർ മൂന്നാം സ്ഥാനത്താണ്.ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ് ഫെഡറർ.
To my tennis family and beyond,
With Love,
Roger pic.twitter.com/1UISwK1NIN— Roger Federer (@rogerfederer) September 15, 2022
— Roger Federer (@rogerfederer) September 15, 2022
ALSO READ : BCCI : ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലിക്കും ജയ് ഷായ്ക്കും തുടരാം; ആശ്വാസമായി സുപ്രീം കോടതി വിധി
2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...