Shafali Verma : പരീക്ഷയിൽ '80 അടിച്ച്' ഷെഫാലി വെർമ്മ; തന്റെ സിബിഎസ്ഇ ഫലം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

Shafali Verma CBSE Result : താൻ 80 ശതമാനത്തിലധികം മാർക്ക് നേടിയെന്നുള്ള സന്തോഷം തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു ഷെഫാലി വർമ്മ

Written by - Jenish Thomas | Last Updated : May 13, 2023, 09:38 PM IST
  • താരം 80 ശതമാനത്തിൽ അധികം മാർക്ക് നേടി വിജയിച്ച സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്
  • ഹരിയാനയിലെ റോഹ്താക് സ്വദേശിനിയാണ് ഷെഫാലി
Shafali Verma : പരീക്ഷയിൽ '80 അടിച്ച്' ഷെഫാലി വെർമ്മ; തന്റെ സിബിഎസ്ഇ ഫലം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

80ൽ അധികം സ്കോർ ചെയ്ത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സ് പൂർത്തിയാക്കിയ സന്തോഷം അറിയിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ഷെഫാലി വെർമ്മ. സിബിഎസ്ഇ ബോർഡ് 12-ാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം 80 ശതമാനത്തിൽ അധികം മാർക്ക് നേടി വിജയിച്ച സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ 12, 10 ക്ലാസുകളുടെ ഫലം പുറത്ത് വിട്ടത്.

"2023ൽ പ്രധാനപ്പെട്ട മറ്റൊരു 80+ നേടിയെടുത്തു, പക്ഷെ ഈ സമയം 12-ാം ക്ലാസിന്റെ ബോർഡ് പരീക്ഷയിലാണ് അത് നേടിയിരിക്കുന്നത്! എനിക്ക് ലഭിച്ച ഫലത്തിൽ ഞാൻ സന്തോഷവതിയാണ്, എന്റെ പ്രിയപ്പെട്ട വിഷയമായ ക്രിക്കറ്റ് എല്ലാ നൽകാൻ ഇനി കാത്തിരിക്കാൻ വയ്യ" 19കാരിയായ താരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shafali Verma (@shafalisverma17)

ഹരിയാനയിലെ റോഹ്താക് സ്വദേശിനിയാണ് ഷെഫാലി. ഇന്ത്യൻ ടീമിലെ ഓപ്പണറായ താപം സ്പിൻ ബോളറും കൂടിയാണ്. അടുത്തിടെ ആരംഭിച്ച വനിത പ്രീമിയർ ലീഗിൽ (WPL) ഡൽഹി ക്യാപിറ്റൽസ് താരമാണ് ഷെഫാലി. 2 കോടി രൂപയ്ക്ക് ഡിസി ഷെഫാലി താരലേലത്തിലൂടെ സ്വന്തമാക്കിയത്.

ALSO READ : Cristiano Ronaldo: സൗദി നിയമം ലംഘിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്രിഗസ്

2019ൽ വെറും 15-ാം വയസിലാണ് ഷെഫാലി ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. ടി20 രാജ്യാന്തര മത്സരത്തിൽ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷെഫാലി. ഷെഫാലിയുടെ നേതൃത്വത്തിൽ 2023ലെ അണ്ടർ 10 വനിത ടി20 ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. ആന്തരാഷ്ട്ര ടി20 കരിയറിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററാണ് ഷെഫാലി.

കഴിഞ്ഞ ദിവസം മെയ് 12നാണ് സിബിഎസ്ഇ 2023ലെ ഫലം പുറത്ത് വിട്ടത്. 87.33% ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 92.7 ശതമാനമായിരുന്നു. 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. പ്രയാഗ്‌രാജ് ആണ് ഏറ്റവും കുറവ് വിജയശതമാനമുള്ള മേഖല. പ്രയാഗ്‌രാജ് മേഖലയുടെ വിജയശതമാനം 78.05 ആണ്. 97.51 ശതമാനം വിജയത്തോടെ ജവഹർ നവോദയ വിദ്യാലയങ്ങളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

6.80 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. 2023 ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 1,12,838 വിദ്യാർത്ഥികൾ 90 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളുടെ ആകെ വിജയശതമാനം 90.68 ശതമാനമാണ്. ആൺകുട്ടികളുടെ വിജയ ശതമാനം 84.67 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News