മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിൽ. പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം സെമിയിൽ പ്രവേശിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ ഇരട്ട ഗോളുകളാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്. കേരളത്തിനായി 17, 86 മിനിറ്റുകളിൽ ജിജോ ഗോളുകൾ നേടി. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു കേരളത്തിന്റെ രണ്ട് ഗോൾ നേട്ടങ്ങൾ. തോൽവിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.
Kerala- Into the semi-finals of the #HeroSantoshTrophy #IndianFootball pic.twitter.com/G2AYvbpjSn
— Indian Football Team (@IndianFootball) April 22, 2022
മികച്ച മത്സരമാണ് കേരളം പുറത്തെടുത്തത്. രണ്ട് മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങിയത്. നിജോ ഗിൽബർട്ടിന് പകരം സൽമാനും മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും ആദ്യ ഇലവനിൽ ഇടംനേടി. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് കളത്തിലിറങ്ങിയത്. കളിയുടെ 12-ാം മിനിറ്റിൽ മൻവീർ സിംഗ് പഞ്ചാബിനായി ഗോൾ നേടി. ഇതോടെ കേരളം ശക്തമായ മത്സരം പുറത്തെടുത്തു. 17-ാം മിനിറ്റിലാണ് കേരളം സമനില ഗോൾ നേടിയത്. 86-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ വിജയ ഗോൾ.
Jijo Joseph the difference as Kerala edge Punjab in thriller
Read https://t.co/x6x5j0HOja#PUNKER #HeroSantoshTrophy #IndianFootball pic.twitter.com/7ERgcuP8Zi
— Indian Football Team (@IndianFootball) April 22, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...