ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടാനാകാത്ത നീരസം ഒരു പുഞ്ചിരിയിൽ ഒതുക്കി മലയാളി താരം സഞ്ജു സാംസൺ. ഫേസ്ബുക്കിൽ പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം പോസ്റ്റ് ചെയ്താണ് സഞ്ജു തന്റെ നീരസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി ആരാധകർ സഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ച് ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ പോലും സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെയാണ് ആരാധകർ ബിസിസിഐക്കെിരെ വിമർശനം ഉന്നയിക്കുന്നത്. കൂടാതെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡിലും സഞ്ജുവിന് അവസരം നിഷേധിച്ചതും മലയാളി താരത്തിന്റെ ആരാധകർ പ്രതിഷേധം അറിയിക്കുകയാണ്.
ALSO READ : Sanju Samson: സ്‌കൈ വീണ്ടും പരാജയം, സഞ്ജുവിനെ പിന്തുണയ്ക്കുന്നില്ല; രോഹിത്തിനെ വിമര്‍ശിച്ച് ആരാധകര്‍
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ച സീനിയർ താരങ്ങൾക്ക് റുതുരാജ് ഗെയ്ക്വാദിനും തിലക് വർമ്മയ്ക്കും പ്രസിദ് കൃഷ്ണയും ടീമിൽ ഇടം നൽകി. ആർ അശ്വിന് തിരികെ ടീമിലിടം ലഭിക്കുകയും ചെയ്തു. കെ.എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക. ഫിറ്റനെസ് 100 ശതമാനം വീണ്ടെടുത്താൽ മാത്രമെ അക്സർ പട്ടേൽ ഇന്ത്യൻ ടീമിൽ ഇടം നേടൂ.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ്
ഒന്നും രണ്ടും ഏകദിനം - കെ. എൽ രാഹുൽ, രവിന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രെയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ, ആർ അശ്വിൻ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ കൃഷ്ണ
മൂന്നാം ഏകദിനം - രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, കെ. എൽ രാഹുൽ, രവിന്ദ്ര ജഡേജ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ശ്രെയസ് അയ്യർ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ, ആർ അശ്വിൻ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...