ചരിത്രം കുറിച്ച് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി. ചരിത്രത്തിൽ ആദ്യമായി ഐ-ലീഗിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ നേടുന്ന ടീമായി മാറിയിരിക്കുകയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി.ഐ-ലീഗ് 2022-23 കിരീടം സ്വന്തമാക്കിയതോടെയാണ് പഞ്ചാബ് ടീം ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ലീഗിലേക്ക് യോഗ്യത നേടിയരിക്കുന്നത്. ഈ സീസൺ മുതലാണ് ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ സംവിധാനം അഖിലേന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയത്. അടുത്ത സീസൺ മുതൽ പഞ്ചാബ് എഫ്സി ഐഎസ്എല്ലിന്റെ ഭാഗമാകും.
ലീഗിൽ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനുമായി എട്ട് പോയിന്റ് വ്യത്യാസത്തിലാണ് പഞ്ചാബ് ടീം സീസൺ അവസാനിപ്പിച്ചത്. സീസണിൽ രണ്ട് മത്സരം മാത്രം ബാക്കിയുള്ളപ്പോൾ ഇരു ടീമിനും ഒരേ പോയിന്റ് എന്ന നിലയിൽ പോകുമ്പോഴാണ് ദക്ഷിണേന്ത്യൻ ടീം ആ തകർച്ച നേരിടുന്നത്. മുഹമ്മെദൻ എഫ് സിയോട് 6-4 ന് തോൽക്കുകയും ഐസോൽ എഫ്സിക്കെതിരെയുള്ള മത്സരം സമനിലയിൽ കുരുങ്ങിയതോടെ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിക്ക് ഇന്ത്യയുടെ ടോപ് ലീഗിലേക്കുള്ള വഴി തുറന്നു.
Congratulations to @RGPunjabFC on winning the #HeroILeague and becoming the first club to gain promotion to the Hero @IndSuperLeague #IndianFootball pic.twitter.com/btw0y5ccw2
— Indian Football Team (@IndianFootball) March 4, 2023
ഗ്രീക്ക് കോച്ച് സ്റ്റിയക്കോസ് വെർഗെറ്റിസിന്റെ കീഴിൽ മികച്ച പ്രകടനമാണ് പഞ്ചാബ് ടീ സീസണിൽ കാഴ്ചവെച്ചത്. ഗോൾ വഴങ്ങുന്നതിൽ ഗോകുലം കേരള എഫ് സി കഴിഞ്ഞ സീസണിൽ ഏറ്റവും പിശുക്ക് കാട്ടിയത് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയാണ്. ആകെ 16 ഗോളുകൾ മാത്രമാണ് പഞ്ചാബ് ടീം സീസണിൽ വഴങ്ങിയത്. ഗോകുലം വഴങ്ങിയത് പതിമൂന്നും. ഗോകുലത്തിന് മുൻ സ്ലൊവേനിയൻ താര ലുക്ക മാജ്കെൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം ചെൻചോയും സ്പാനിഷ് താരം ജുവാൻ മെരായും ചേർന്നാണ് പഞ്ചാബ് ടീമിന്റെ ആക്രമണത്തെ നയിച്ചത്. മൂവരും ചേർന്ന് 38 ഗോളുകളാണ് അടിച്ച് കൂട്ടിയത്.
കഴിഞ്ഞ പത്ത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് പഞ്ചാബ് ലീഗിന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്. അതിൽ അവസാന എട്ട് മത്സരങ്ങളിലും റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി ജയം മാത്രമെ കണ്ടെത്തിയിരുന്നു. അതോടൊപ്പം കഴിഞ്ഞ ആറ് മത്സരങ്ങളിലായി പഞ്ചാബ് ടീം ആകെ വഴങ്ങിയത് രണ്ട് ഗോളുകൾ മാത്രം. 19 ഗോളുകൾ നേടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...