Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു

Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 09:19 AM IST
  • ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നു.
Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു

Delhi: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നു.  

വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ മധ്യേ ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് താരത്തിന്‍റെ BMW കാർ അപകടത്തിൽപ്പെട്ടത്.  അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. 

Also Read:  Pele Dies At 82: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഋഷഭ് പന്തിന് സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  ഇപ്പോള്‍ താരത്തെ റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. താരത്തെ ഡല്‍ഹിയ്ക്ക് റെഫര്‍ ചെയ്തതായും പ്ലാസ്റ്റിക് സർജറി അവിടെ വെച്ച് നടത്തുമെന്നുമാണ്  സൂചന. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ്  റിപ്പോര്‍ട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
  

Trending News