പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടം. ഇന്ത്യൻ താരം രമിത ജിൻഡാൽ ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്. യോഗ്യത മത്സരത്തിൽ മികച്ച പോയിൻ്റ് കരസ്ഥമാക്കിയ രമിത ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു. എന്നാൽ ആദ്യമുണ്ടായിരുന്ന മികവ് മത്സരത്തിലുടനീളം പുലർത്താൻ സാധിച്ചില്ല.
ഒമ്പതാമത്തെ ഷോട്ടിൽ 9.7 സ്‌കോർ നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും തുടർന്ന് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ രമിതയ്ക്ക് കഴിഞ്ഞില്ല. 145.3 പോയിൻ്റിന് ഫ്രാൻസിന്റെ ഓഷ്യൻ മുള്ളറിനെതിരെ സമനിലയിലായി. എന്നാൽ മുള്ളർ 10.8 സ്കോർ നേടിയതോടെ രമിത ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ഹ്യോജിൻ ബാൻ സ്വർണ്ണവും ചൈനയുടെ യുടിംഗ് ഹുവാങ് വെള്ളിയും നേടി. വെങ്കല മെഡൽ കരസ്ഥമാക്കിയത് സ്വിറ്റ്‌സർലാന്റിന്റെ ഓഡ്രി ഗോഗ്നിയറ്റാണ്.
ലോക ചാമ്പ്യൻഷിപ്പ് ജേതാക്കളായ മെഹുലി ഘോഷിനെയും തിലോത്തമ സെന്നിനെയും തോൽപിച്ചാണ് രമിത പാരീസ് ഗെയിമിൽ ഇടം നേടിയത്. ഞായറാഴ്ച നടന്ന യോഗ്യത മത്സരത്തിൽ രമിത ഫൈനലിലേക്കുള്ള യോഗ്യത നേടിയത് അഞ്ചാം സ്ഥാനത്തോടെയാണ്. എന്നാൽ ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ തന്നെ ഇളവേനിൽ വാളറിൻ ഫൈനലിൽ എത്താതെ പുറത്താക്കപ്പെട്ടിരുന്നു.
20 വർഷത്തിന് ശേഷം ഒളിമ്പിക് ഫൈനലിലെത്തുന്ന രണ്ടാമത്തെ വനിതാ താരം എന്ന ചരിത്ര നേട്ടത്തോടെയാണ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ താരം മനു ഭാക്കറാണ്. ഇന്നലെ നടന്ന 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. ഒളിമ്പിക് വനിതാ പോരാട്ടത്തിൽ ഒരു റൈഫിൾ ഷൂട്ടർ ഫൈനലിലെത്തുന്നത് 20 വർഷങ്ങൾക്കു ശേഷമാണ്. 2022ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണ്ണവും വ്യക്തിഗത ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.