Premier League : Southampton FC ക്ക് മുകളിൽ ഇടിച്ച് കുത്തി ഗോൾ മഴ പെയ്യിപ്പിച്ച് പ്രിമീയർ ലീഗിലെ ചെങ്കുത്താന്മാർ. എതിരില്ലാത്ത് 9 ഗോളാണ് ഒലെ സോൾഷെയ്റിന്റെ Manchester United നേടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മധ്യനിര താരം റെഡ് കാർഡ് കണ്ട് പുറത്തായതാണ് സതാംപ്ടണിന് യുണൈറ്റഡിനെതിരെ ഇത്രയും മൃഗീയമായ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്. ജയത്തോടെ യുണൈറ്റഡ് ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 44 പോയിന്റ് നേടി. ഗോൾ വ്യത്യാസത്തെ തുടർന്ന് യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 1995ന് ശേഷം ചരിത്രത്തിൽ ആദ്യമായിട്ടാണ് യുണൈറ്റഡ് ഒമ്പത് ഗോൾ ഒരു മത്സരത്തിൽ സ്കോർ ചെയ്യുന്നത്
Sit back, relax and enjoy all the best bits from a memorable night at Old Trafford.
Sweet dreams, Reds #MUFC #MUNSOU pic.twitter.com/M9bBoh9Rdo
— Manchester United (@ManUtd) February 3, 2021
Old Trafford ൽ മത്സരം ആരംഭിച്ച് രണ്ടാമത്തെ മിനിറ്റിൽ 19കാരനായ ആലക്സാന്ദ്രെ ജാങ്കെവിറ്റ്സ് Scott McTominay യെ ഫൗൾ ചെയ്തിനാണ് റഫറി Red Card നൽകി പുറത്താക്കിയത്. തുടർന്ന് പരിക്കും പത്ത് പേരായി ചുരുങ്ങിയതും മുതലെടുത്ത് യുണൈറ്റഡ് സതാംപടണിനെ മേലെയുള്ള ആക്രമണം അഴിച്ചുവിടാൻ തുടങ്ങി. 18-ാം മിനിറ്റിൽ ആരോൺ വാൻ ബിസാക്കയാണ് ചെകുത്താന്മാരുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മാർക്കസ് റാഷ്ഫോർഡും എഡിൻസൺ കവാനിയും ഒരോ ഗോൾ വീതം നേടി. അതിനിടെ ആദ്യ പകുതിയിൽ സെൽഫ് ഗോളും നൽകി സതാംപടൺ യുണൈറ്റഡിനെ 4-0ത്തിന് മുന്നിലെത്തിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ ആദ്യ 20 മിനിറ്റിന് ശേഷമാണ് യുണൈറ്റഡ് ബാക്കി ഗോളുകൾ നേടുന്നത് തുടങ്ങിയത്. പകരക്കാരനായെത്തിയ അന്റോണി മാർഷ്യൽ 69-ാം മിനിറ്റിൽ ഗോൾ നേടി തുടക്കമിട്ടതോടെ ഓരോ ഇടവേളകളിലും യൂണൈറ്റഡ് ഗോൾ നേടി കൊണ്ടിയിരുന്നു. പെനാൽറ്റിയിലൂടെ മക്ടോമിനെ മാർഷ്യലിന്റെ തൊട്ട് പിന്നാലെ ഗോൾ നേടി. ശേഷം 89-ാം മിനിറ്റിൽ സതാംപടണിന്റെ മറ്റൊരു താരവും റെഡ് കാർഡ് കണ്ട് പുറത്തായപ്പോൾ ലഭിച്ച് പെനാൽറ്റിലൂടെ (Penalty) ഗോൾ നേടി ബ്രൂണോ ഫെർണാണ്ടെസും യുണൈറ്റഡിന്റെ ഗോൾ വേട്ടയിൽ പങ്ക് ചേർന്നു.
ഇഞ്ചുറി ടൈമിൽ ഒരു ഗോളും കൂടി നേടി മാർഷ്യൽ മത്സരത്തിൽ ഇരട്ട ഗോൾ സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പകരക്കാരനായി എത്തിയ ഡാനിയേൽ ജെയിംസും ഗോൾ നേടി ഒമ്പത് തികയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും ഇതെപോലെ മൃഗീയമായ തോൽവി സതാംപടണിനെ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം ലെസ്റ്റർ സിറ്റിയായിരുന്നു സതാംപടണിനെ 9 ഗോളിന് തകർത്തത്.
ALSO READ: Chelsea പുതിയ കോച്ചായി PSG പുറത്താക്കിയ Thomas Tuchel നെ നിയമിച്ചു
പ്രിമീയർ ലീഗിലെ (English Premier League) മറ്റ് മത്സരങ്ങളിൽ ആഴ്സ്നെലിനും വീണ്ടും തോൽവി നേരിടേണ്ടി വന്നു. മത്സരത്തിൽ 9 പേരായി ചുരുങ്ങിയ ആഴ്സ്നെൽ വൂൾവിസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റത്. മറ്റ് മത്സരങ്ങളിലായി ഷെഫീൽഡ് യുണൈറ്റഡ് വെസ്റ്റ് ബ്രൊമ്വിച്ചിനെയും ക്രിസ്റ്റൽ പാലസ് ന്യൂകാസിൽ യുണൈറ്റഡിനെയും തോൽപ്പിച്ചു. ഇന്ന് സിറ്റി ബേൺണലിയെയും, ലെസ്റ്റർ ഫുൾഹാമിനെയും ലിവർപൂൾ ബ്രൈറ്റണിനെയും നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...