മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. ലോകകപ്പിനുള്ള 15 അംഗ ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്ലിന്റെ 16-ാം സീസണിലെ ഗംഭീര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് ടീമിലേയ്ക്കുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്.
സീനിയര്‍ താരമായ കെ.എല്‍ രാഹുലിനെയും യുവതാരം ജിതേഷ് ശര്‍മ്മയെയും മറികടന്നാണ് സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടിയത്. രാഹുലിനും ജിതേഷിനും പുറമെ ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരെയും സഞ്ജു പിന്നിലാക്കി. 2022ല്‍ നടന്ന ടി20 ലോകകപ്പിലും 2023ല്‍ നടന്ന ഏകദിന ലോകകപ്പിലും സഞ്ജുവിന് ടീമില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍, സഞ്ജുവിന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും ഭാവിയില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമെന്നും നായകന്‍ രോഹിത് ശര്‍മ്മ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ALSO READ: കോടികളുടെ തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ അറസ്റ്റിൽ
ഈ സീസണിലെ ഐപിഎല്ലില്‍ സഞ്ജു പക്വതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീമിനെ എല്ലാ ഘട്ടങ്ങളിലും മുന്നില്‍ നിന്ന് നയിച്ച സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ 9 മത്സരങ്ങളില്‍ 8 എണ്ണത്തിലും വിജയിപ്പിച്ച നായകനായി മാറി. മാത്രമല്ല, ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിലും സഞ്ജുവുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 77.00 ശരാശരിയില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
വാഹനാപകടത്തിലേറ്റ പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തിയ റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്കുള്ള സഞ്ജുവിന്റെ മുഖ്യ എതിരാളി. സഞ്ജുവിനെ പോലെ തന്നെ പന്തും ഈ സീസണില്‍ ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തത്. 11 കളികളില്‍ നിന്ന് 44.22 ശരാശരിയില്‍ 398 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തില്‍ പന്ത് നാലാം സ്ഥാനത്തും സഞ്ജു ആറാം സ്ഥാനത്തുമുണ്ട്. സഞ്ജുവിന് പുറമെ പന്തിനെയും ടീമിലെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സവിശേഷത. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ (C), യശശ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്. ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ഹാര്‍ദിക് പാണ്ഡ്യ (vc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിംഗ് റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.