Vijay Hazare യ്ക്ക് മുമ്പ് Drisyam 2 കണ്ട് ത്രില്ലടിച്ച് Kerala Cricket Team

 പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരിൽ അറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി  രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന മത്സരങ്ങളിലൊന്നാണ്.   ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളം ടീം നേരിടുന്നത് ഒറീസയെയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 05:33 PM IST
  • ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളം ടീം നേരിടുന്നത് ഒറീസയെയാണ്.
  • പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരിൽ അറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന മത്സരങ്ങളിലൊന്നാണ്.
  • 2021 ജനുവരി 19 അർദ്ധരാത്രിയിലാണ് ദൃശ്യം 2 റീലീസ് ചെയ്‌തത്‌.
  • OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
Vijay Hazare യ്ക്ക് മുമ്പ് Drisyam 2 കണ്ട് ത്രില്ലടിച്ച് Kerala Cricket Team

Bengaluru: വിജയ് ഹസാരെ ട്രോഫിയുടെ മത്സരത്തിന് മുമ്പ് കേരള ക്രിക്കറ്റ് ടീം (Kerala Cricket Team) ദൃശ്യം 2 (Drisyam 2) കണ്ട് ത്രില്ലടിച്ചിരിക്കുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ടീം ക്യാപ്റ്റനായ സച്ചിൻ ബേബി. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളം ടീം നേരിടുന്നത് ഒറീസയെയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 45 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി.എട്ട് ഒാവറിൽ 41 റൺസ് വഴങ്ങി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ  കേരളം 30 ഒാവറിൽ 3 വിക്കറ്റിന് 188 റൺസെടുത്തിട്ടുണ്ട്.

 പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരിൽ അറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി  (Vijay Hazare Trophy) രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന മത്സരങ്ങളിലൊന്നാണ്. 2002-03 ൽ പരിമിത ഓവറിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരമായാണ് കളി ആരംഭിച്ചത്. ഫൈനലിൽ ഡൽഹിയെ തോൽപ്പിച്ച് മൂന്നാം കിരീടം നേടിയ മുംബൈയാണ് (Mumbai) നിലവിലെ ചാമ്പ്യന്മാർ. രഞ്ജി ട്രോഫി മത്സരത്തിൽ സംസ്ഥാന ടീമുകളാണ് വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്നത്.5 തവണ ട്രോഫി നേടിയ തമിഴ്‌നാടാണ്‌ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. 

ALSO READ: IND vs ENG : "ഇതാണ് സ്റ്റേഡിയം" Motera Sardar Patel Stadium ത്തെ പുകഴ്ത്തി ഇം​ഗ്ലീഷ് താരം Ben Stokes

2021 ഫെബ്രുവരി  19 അർദ്ധരാത്രിയിലാണ് ദൃശ്യം 2 റീലീസ് ചെയ്‌തത്‌. OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച അഭിപ്രായമാണ് രണ്ടാം ഭാ​ഗത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ളത്. ഒന്നാം ഭാ​ഗത്തോട്  നീതി പുലർത്തി തന്നെയാണ് രണ്ടാം ഭാ​ഗവും എത്തിയിട്ടുള്ളതെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ മോഹൻലാലിനെ (Mohanlal) കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ALSO READ: IPL Auction 2021:ലേലത്തിൽ തിളങ്ങിയ നിങ്ങളറിയാതെ പോയ ചില താരങ്ങൾ

അതേ സമയം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ദൃശ്യം2 (Drishyam2) ടെല​ഗ്രാമിലെത്തിയിരുന്നു. ടെലഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളിലാണ് ചിത്രമെത്തിയത്. രാത്രി 12 മണിയോടെയാണ് ചിത്രം ആമസോൺ പ്രൈമിലെത്തിയത്. ഇതിന് പിന്നാലെ ചിത്രം ടെലഗ്രാമിലുമെത്തിയോതോടെയാണ് സിനിമയുടെ പ്രവർത്തകർ വിഷയം പരിശോധിച്ചത്. രണ്ട് മണിക്കൂറും 33 മിനിട്ടുമുള്ള് സിനിമ കണ്ട്   പൂർത്തിയാക്കിയ ശേഷം ഒരാൾക്ക് ഇത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. അതിനാൽ ചിത്രം ഡൗൺലോഡ‍് ചെയ്ത ശേഷം ടെലിഗ്രാമിൽ ഷെയർ ചെയ്‌തുവെന്നാണ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News