ISL 2023-24 : വിജയവഴിലേക്ക് തിരികെ വരണം; ബ്ലസ്റ്റേഴ്സിന് ഇന്ന് എതിരാളി ഗോവ; മത്സരം എവിടെ എപ്പോൾ കാണാം?

ISL Kerala Blasters vs FC Goa Live : വിന്റർ ബ്രേക്കിന് ശേഷം നടന്ന മുന്ന് മത്സരങ്ങളിൽ കേരളം ബ്ലാസ്റ്റേഴ്സ് തോൽവിയാണ് നേരിട്ടത്.  

Written by - Jenish Thomas | Last Updated : Feb 25, 2024, 07:12 PM IST
  • ഗോവയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം
  • ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലൻ
  • അവസാന മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നേരിട്ടത് തോൽവിയാണ്
  • 7.30നാണ് കിക്കോഫ്
ISL 2023-24 : വിജയവഴിലേക്ക് തിരികെ വരണം; ബ്ലസ്റ്റേഴ്സിന് ഇന്ന് എതിരാളി ഗോവ; മത്സരം എവിടെ എപ്പോൾ കാണാം?

ISL 2023-24 Kerala Blasters vs FC Goa Live Streaming : പരിക്ക് വില്ലനായപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിന്റെ രണ്ടാം പകുതിയും ശോകത്തോടെ ആരംഭിച്ചിരിക്കുന്നത്. വിന്റർ ബ്രേക്കിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നേരിട്ടത് തോൽവികളാണ്. അതിൽ ഒന്ന് സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്സിയോട് ദയനീയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. പരിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴത്തെ പ്രധാന വില്ലൻ. ഒപ്പം താരങ്ങളുടെ പ്രകടനം കീഴ്പ്പോട്ട് പോകുകയും ചെയ്തു. ഇത് ആരാധകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഇനി തിരിച്ചുവരവ് നടത്താൻ മൈതനാത്ത് മികച്ച രീതിയിൽ പന്ത് തട്ടിയാലെ സാധിക്കൂ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇന്ന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള എഫ്സി ഗോവയാണ്. ഗോവയുടെ സ്ഥിതി കേരളത്തിന്റെ സമാനമാണ് ഐഎസ്എൽ 2023-24 സീസണിന്റെ രണ്ടാം പകുതി. ദുർബ്ബലരായ ഹൈദരാബാദിനെ തോൽപ്പിച്ചതല്ലാതെ ഗോവയ്ക്ക് പറയത്തക്ക പ്രകടനം വിന്റർ ബ്രേക്കിന് ശേഷം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

ALSO READ : ISL 2023-24 : വന്നവനും പോയവനും നിന്നവനമെല്ലാം റെഡ് കാർഡ്...! മുംബൈ സിറ്റി മോഹൻ ബഗാൻ മത്സരത്തിൽ പൊരിഞ്ഞ അടി

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്കേറ്റ താരങ്ങൾ

പ്രീസീസൺ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനാകുന്നുണ്ട്. ഓസ്ട്രേലിയൻ താരം ജോഷ്വ സോടിറിയോക്ക് ട്രെയിനിങ് ക്യാമ്പിനിടെ പരിക്കേറ്റു. തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പിന്നാലെ ഡിഫെൻസീവ് മിഡ്ഫീൽഡർ താരമായ ജീക്ക്സൺ സിങ്ങിനും പരിക്കേറ്റും. പിന്നീട് പരിക്ക് ഭേദമായ ജീക്ക്സൺ ടീമിനൊപ്പം ചേർന്നു. തൊട്ടുപിന്നാലെ അതേപൊസിഷനിൽ കേരളത്തിന് വേണ്ടി പന്ത് തട്ടുന്ന ഫ്രെഡ്ഡി ലല്ലവ്മാവ്മയ്ക്ക് ബൈക്ക് അപകടത്തിൽ പരിക്കേറ്റു.

ഇവയിൽ നിന്നെല്ലാം കേരള ബ്ലാസ്റ്റേഴ്സ് ഒരുവിധം സീസണിൽ പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റതോടെ ടീമിന്റെ സന്തുലിതാവസ്ഥയാണ് ആകെ നഷ്ടപ്പെട്ടിരിക്കുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുറുഗ്വേൻ താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമാകും. കണക്ക് അവിടെ തീരുന്നില്ല പ്രതിരോധ താരം ഐയ്ബാൻ ഡോലിങ്, ആഫ്രിക്കൻ സ്ട്രൈക്കർ ക്വാമെ പെപ്പ്രാ, മലയാളി താരം വിബിൻ മോഹനൻ, സച്ചിൻ സുരേഷ് എന്നിവർക്കാണ് പരിക്കിനെ തുടർന്ന് സീസണിന് പുറത്തേക്ക് പോയിരിക്കുന്നവർ. എന്നാൽ പരിക്കിന്റെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല, ബ്ലാസ്റ്റേഴ്സിന്റെ ടോപ് ഗോൾ സ്കോറർ ദിമിത്രിയോസ് ഡയമന്റകോസ്, പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ച് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇതി ഡമയന്റകോസിന്റെ പരിക്ക് വേഗം ഭേദമായി. ലെസ്കോവിച്ചിന് ഇനിയും വിശ്രമം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സ്- എഫ് സി ഗോവ മത്സരം എവിടെ, എപ്പോൾ കാണാം?

കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി ഗോവ മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി 7.30നാണ്. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരം നടക്കുന്നത്. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.

ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News