ISL 2022: രണ്ടാം ജയം തേടി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടം കൊച്ചിയിൽ

ആദ്യ സീസണിലും മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസ്വപ്‌നങ്ങൾ തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ.

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 09:35 AM IST
  • ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ളത്.
  • രണ്ട് തവണ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസ്വപ്‌നങ്ങൾ തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ.
  • 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമാണ് കലാശപ്പോരിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ സ്വപ്നം എടികെ തകർത്തത്.
ISL 2022: രണ്ടാം ജയം തേടി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടം കൊച്ചിയിൽ

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ കരുത്തരായ എടികെ മോഹൻ ബഗാനെ നേരിടും. സീസണിലെ രണ്ടാം ഹോം മത്സരമാണ് ഇന്ന് നടക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ നേരത്തെ വിറ്റ് പോയിരുന്നു. രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുമ്പോൾ ​ഗാലറി നിറഞ്ഞുള്ള ഒരു മത്സരമായിരിക്കും.

ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ളത്. 
രണ്ട് തവണ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസ്വപ്‌നങ്ങൾ തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമാണ് കലാശപ്പോരിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ സ്വപ്നം എടികെ തകർത്തത്. സീസണിലെ ആദ്യ മത്സരത്തിൽ ജയത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. എന്നാൽ എടികെ ബഗാൻ ആദ്യ കളിയിൽ അടിതെറ്റിയാണ് കൊച്ചിയിൽ വന്നിറങ്ങിയിരിക്കുന്നത്. 

Also Read: ISL : കലൂരിൽ അടിച്ചത് യുക്രൈനിയൻ മിന്നൽ ; ആവേശ ജയത്തോടെ പുതിയ സീസണിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

 

ഈസ്റ്റ് ബംഗാൾ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളത്തിന്റെ കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ വെച്ച് തറപ്പറ്റിച്ചത്. മത്സരത്തിലെ നാല് ഗോളുകളും പിറന്നത് അവസാനത്തെ ആവേശകരമായ ഇരുപത് മിനിറ്റിലാണ്. ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ ലൂണയിലൂടെ തന്നെയാണ് കൊമ്പന്മാർ സീസണിലെ ആദ്യ ഗോൾ സ്വന്തമാക്കുന്നത്. 72-ാം മിനിറ്റിൽ റൈറ്റ് വിങ് ബാക്ക് ഹർമൻജോട്ട് ഖബ്ര നൽകിയ ലോങ്  പാസ് ഫസ്റ്റ് ടച്ചിൽ തന്നെ ലൂണ ഗോളാക്കി മാറ്റുകയായിരുന്നു. അതേസമയം എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിൻ എഫ്‌സിയോട് തോൽക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News