ISL : അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ജംഷെഡ്പൂർ; ബ്ലാസ്റ്റേഴ്സ്-ജെഎഫ്സി മത്സരം എപ്പോൾ എവിടെ കാണാം?

ISL 2023 Kerala Blasters vs Jamshedpur FC Live Streaming ഇന്ത്യൻ സമയം വൈകിട്ട് 7.30 കൊച്ചി ജവഹർലാൽ നെഹ്റു അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസറ്റേഴ്സ് ജംഷെഡ്പൂർ എഫ് സി മത്സരം

Written by - Jenish Thomas | Last Updated : Jan 3, 2023, 03:33 PM IST
  • സീസണിൽ നേരത്തെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജെഎഫ്സിയെ തോൽപ്പിച്ചിരുന്നു.
  • കഴിഞ്ഞ ഏഴ് മത്സരങ്ങളിലായി സീസണിലെ അപരാജിത കുതിപ്പ് തുടരുകയാണ് ബ്ലാസ്റ്റേഴ്സ് നിലവിൽ.
  • ഏറ്റവും അവസാനമായി ഒഡീഷ എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തിരുന്നു.
ISL : അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; എതിരാളികൾ ജംഷെഡ്പൂർ; ബ്ലാസ്റ്റേഴ്സ്-ജെഎഫ്സി മത്സരം എപ്പോൾ എവിടെ കാണാം?

ISL 2022-23 Kerala Blasters vs Jamshedpur FC Live : 2023ലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നു. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള ജംഷെഡ്പൂർ എഫ്സിയാണ് കൊച്ചി കലൂർ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് 2023ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടുന്നത്. സീസണിൽ നേരത്തെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജെഎഫ്സിയെ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിലായി സീസണിലെ അപരാജിത കുതിപ്പ് തുടരുകയാണ് ബ്ലാസ്റ്റേഴ്സ് നിലവിൽ. ഏറ്റവും അവസാനമായി ഒഡീഷ എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തിരുന്നു.

ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും

13 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള ആറ് മത്സരങ്ങളിൽ ജെഎഫ്സിയും ബ്ലാസ്റ്റേഴ്സും മൂന്ന് വീതം ജയങ്ങൾ നേടി. നിലവിലെ സീസണിലെ ഇരും ടീമും ആദ്യ ഏറ്റമുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ സെമിയിൽ തകർത്താണ് എച്ച്എഫ്സിയുമായിട്ടുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ALSO READ : Cristiano Ronaldo in Al Nassr: അഭ്യൂഹങ്ങള്‍ക്ക് വിരാമം.. റൊണാള്‍ഡോ ഇനി സൗദി അല്‍ നസറില്‍

കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജവഹർലാൽ നെഹ്രു അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News