IPL 2023 : നീണ്ട 16 വർഷത്തെ കാത്തിരിപ്പ്; ഐപിഎല്ലിൽ കെകെആറിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വെങ്കടേശ് അയ്യർ

Venkatesh Iyer Century : പ്രഥമ ഐപിഎല്ലിൽ സീസണിൽ ബ്രെണ്ടൺ മക്കുല്ലുമാണ് കെകെആറിന് വേണ്ടി ആദ്യമായി സെഞ്ചുറി നേടിയത്

Written by - Jenish Thomas | Last Updated : Apr 16, 2023, 08:47 PM IST
  • പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് താരം ബ്രെൻഡൺ മക്കുല്ലം നേടിയ 158 റൺസാണ് ഇതിന് മുമ്പ് ആകെ പിറന്ന കെകെആർ താരത്തിന്റെ സെഞ്ചുറി.
  • വൺഡൗൺ താരം വെങ്കടേശ് അയ്യറുടെ സെഞ്ചുറി മികവിലാണ് കെകെആർ മുംബൈക്കെതിരെ 185 റൺസെടുത്തത്.
  • 51 പന്തിൽ 104 റൺസെടുത്താണ് ഐയ്യർ തന്റെ സെഞ്ചുറി ഇന്നിങ്സ് അവസാനിപ്പിച്ചത്.
IPL 2023 : നീണ്ട 16 വർഷത്തെ കാത്തിരിപ്പ്; ഐപിഎല്ലിൽ കെകെആറിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വെങ്കടേശ് അയ്യർ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വെങ്കടേശ് അയ്യർ. 15 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു കെകെആർ താരം ഐപിഎൽ ടൂർണമെന്റിൽ 100 റൺസെടുക്കുന്നത്. പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡ് താരം ബ്രെൻഡൺ മക്കുല്ലം നേടിയ 158 റൺസാണ് ഇതിന് മുമ്പ് ആകെ പിറന്ന കെകെആർ താരത്തിന്റെ സെഞ്ചുറി.

വൺഡൗൺ താരം വെങ്കടേശ് അയ്യറുടെ സെഞ്ചുറി മികവിലാണ് കെകെആർ മുംബൈക്കെതിരെ 185 റൺസെടുത്തത്. 51 പന്തിൽ 104 റൺസെടുത്താണ് ഐയ്യർ തന്റെ സെഞ്ചുറി ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒമ്പത് സിക്സും ആറ് ഫോറും നേടിയാണ് ഇടം കൈയ്യൻ ബാറ്റർ തന്റെ കന്നി ഐപിൽ, ടി20 സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. അയ്യർക്ക് പുറമെ കെകെആറിന്റെ ബാറ്റിങ്ങ് ലൈനപ്പിലെ മറ്റൊരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ALSO READ : Sandeep Sharma : സഞ്ജു നൽകിയ കോൺഫിഡൻസ്; അതാണ് ധോണിക്കെതിരെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് സന്ദീപ് ശർമ്മ

സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണ് കെകെആർ താരം നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്സാണ് ഐപിഎൽ 2023 സീസണിൽ ആദ്യ സെഞ്ചുറി നേടിയത്.

അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് വിക്കറ്റ് തോറ്റു. കെകെആർ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം 14 പന്ത് ബാക്കി നിൽക്കവെ മുംബൈ കണ്ടെത്തുകയായിരുന്നു. ഇഷാൻ കിഷന്റെയും (58) സൂര്യകുമാർ യാദവിന്റെയും (43) തിലക് വർമ്മയുടെ (30) ഇന്നിങ്സ് ബലത്തിലാണ് മുംബൈ അനയാസം ജയം സ്വന്തമാക്കിയത്. മുംബൈക്കായി ഹൃത്തിക്ക് ഷൊക്കീൻ രണ്ടും കാമറൂൺ ഗ്രീൻ, ഡുആൻ ജാൻസെൻ, പിയുഷ് ചൗള, റിലെ മെരെഡിത് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News