IPL 2023 : ഐപിഎല്ലിൽ പരിക്കുകളുടെ മേളം; ഈ ആർസിബി താരം ടൂർണമെന്റിന്റെ പുറത്തേക്ക്

RCBs Reece Topley Injury Update : ബൗണ്ടറി തടയുന്നതിനിടെയാണ് റീസെ ടോപ്ലെയ്ക്ക് പരിക്കേൽക്കുന്നത്. തോളിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് താരത്തിനെ ഉടൻ തന്നെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 06:40 PM IST
  • മുംബൈക്കെതിരെയുള്ള മത്സരത്തിലാണ് റീസെയ്ക്ക് പരിക്കേൽക്കുന്നത്
  • തോളിനാണ് പരിക്ക്
  • ബൗണ്ടറി തടയുന്നതിനിടെയാണ് ഇംഗ്ലീഷ് താരത്തിന് പരിക്കേൽക്കുന്നത്
IPL 2023 : ഐപിഎല്ലിൽ പരിക്കുകളുടെ മേളം; ഈ ആർസിബി താരം ടൂർണമെന്റിന്റെ പുറത്തേക്ക്

ഐപിഎൽ 2023 സീസൺ ആരംഭിക്കുന്നതിന് മുമ്പ് പരിക്കുകളുടെ ഘോഷയാത്രയായിരുന്നു. സീസൺ ആരംഭിച്ചിട്ടും അതിനിപ്പോൾ ഒരു കുറവും സംഭവിച്ചിട്ടില്ല. 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന്റെ ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ പരിക്കേറ്റ് ലീഗിൽ നിന്നും പിന്മാറിയിരുന്നു. അതിനിടെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അത് കേവലം പേശി വലിവ് മാത്രമായിരുന്നു എന്ന് സിഎസ്കെയുടെ മുഖ്യ പരിശീലകൻ സ്റ്റീഫെൻ ഫ്ലെമിങ് അറിയിച്ചിരുന്നു.

ഇപ്പോഴിത പരിക്കിന്റെ ഭീതി ഉടലെടുത്തിരിക്കുന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാമ്പിലാണ്. മുംബൈ ഇന്ത്യൻസിനെതിരെ 2023 സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ ആർസിബിയുടെ ഇംഗ്ലീഷ് താരം റീസെ ടോപ്ലിക്ക് പരിക്കേറ്റിരുന്നു. ബൗണ്ടറി തടയുന്നതിനിടെയാണ് ഇംഗീഷ് ഇടം കൈയ്യൻ പേസർക്ക് പരിക്കേൽക്കുന്നത്. താരത്തിന്റെ തോളിനാണ് പരിക്കേറ്റിനരിക്കുന്നത്. പരിക്കേറ്റ താരത്തെ ഉടൻ തന്നെ കളത്തിന് പുറത്തേക്ക് മാറ്റുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു.

ALSO READ : IPL 2023 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്തേക്ക്

അതേസമയം താരത്തിനേറ്റ് പരിക്ക് അൽപം ഗൗതരമാണെന്നാണ് ആർസിബിയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക് നൽകുന്ന സൂചന. തോളിന് പരിക്കേറ്റ ഇംഗ്ലീഷ് താരത്തെ അടിയന്തരമായി സ്കാനിങ്ങിന് വിധേയനാക്കി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നാണ് ദിനേഷ് കാർത്തിക്ക് മത്സരത്തിന് ശേഷം ജിയോ സിനിമയോട് പറഞ്ഞു.

അതേസമയം മുംബൈക്കെതിരെയുള്ള മത്സരത്തിൽ ആർസിബി എട്ട് വിക്കറ്റിന് ജയം കണ്ടെത്തി. തിലക് വർമ്മയുടെ 84 റൺസ് ഒറ്റയാൾ പോരാട്ടത്തിൽ മുംബൈ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ 22 പന്ത് ബാക്കിൽ നിർത്തവെ കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ ടോപ്ലെ ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News