PBKS vs GT Highlights: പഞ്ചാബിന്റെ പോരാട്ടം ഫലം കണ്ടില്ല; ശുഭ്മാൻ ​ഗില്ലിന്റെ മികവിൽ ജയം വീണ്ടും ​ഗുജറാത്തിനൊപ്പം

19.5 ഓവറിലാണ് ​ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബിനെ തോൽപ്പിച്ച് വിജയലക്ഷ്യം കണ്ടത്. മികച്ച പോരാട്ടമാണ് അവസാനം വരെ ഇരു ടീമുകളും നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 10:07 AM IST
  • ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ സംപൂജ്യനായി പുറത്താക്കി.
  • മുഹമ്മദ് ഷമിയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്.
  • പിന്നീട് മാത്യൂ ഷോർട്ട് 24 പന്തിൽ 36 റൺസ് നേടി തിളങ്ങിയെങ്കിലും മികച്ച ഫോമിൽ നിന്നിരുന്ന ക്യാപ്റ്റൻ ശിഖർ ധവാന്റെ നാലാം ഓവറിൽ ജോഷ്വ ലിറ്റിൽ എടുത്തു.
PBKS vs GT Highlights: പഞ്ചാബിന്റെ പോരാട്ടം ഫലം കണ്ടില്ല; ശുഭ്മാൻ ​ഗില്ലിന്റെ മികവിൽ ജയം വീണ്ടും ​ഗുജറാത്തിനൊപ്പം

മൊഹാലി: വീണ്ടും ജയിച്ച് മുന്നേറി ​ഗുജറാത്ത്. പ‍ഞ്ചാബിനെ 6 വിക്കറ്റിനാണ് ​ഗുജറാത്ത് ടൈറ്റൻസ് തോൽപ്പിച്ചത്. ശുഭ്മാൻ ​ഗല്ലിന്റെ ബാറ്റിങ് മികവിലാണ് ടൈറ്റൻസ് വിജയലക്ഷ്യത്തിലെത്തിയത്. 49 പന്തിൽ 67 റൺസാണ് ശുഭ്മാൻ ​ഗിൽ നേടിയത്. 154 റൺസായിരുന്നു ​ഗുജറാത്തിന്റെ വിജയ ലക്ഷ്യം. 19.5 ഓവറിലാണ് ​ഗുജറാത്ത് ടൈറ്റൻസ് ഈ ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ അവസാനം വരെ രണ്ട് ടീമുകളും മികച്ച പോരാട്ടമാണ് നടത്തിയത്. എന്നാൽ ഒടുവിൽ ജയം ​ഗുജറാത്തിനൊപ്പമായി.  

വൃദ്ധിമാൻ സാഹ (19 പന്തിൽ 30), സായ് സുദർശൻ (20 പന്തിൽ 19), ഹർദിക് പാണ്ഡ്യ (11 പന്തിൽ 8), ഡേവിഡ് മില്ലർ (18 പന്തിൽ 17–നോട്ടൗട്ട്), രാഹുൽ തെവാട്ടിയ (2 പന്തിൽ 5–നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്തിന്റെ സ്കോർ. ടോസ് നേടിയ ​ഗുജറാത്ത് പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 

Also Read: Sadio Mane : സഹതാരത്തിന്റെ മുഖത്തിടിച്ചു; സാഡിയോ മാനെയ്ക്ക് വിലക്കേർപ്പെടുത്തി ബയൺ മ്യൂണിക്ക്

 

ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ സംപൂജ്യനായി പുറത്താക്കി. മുഹമ്മദ് ഷമിയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് മാത്യൂ ഷോർട്ട് 24 പന്തിൽ 36 റൺസ് നേടി തിളങ്ങിയെങ്കിലും മികച്ച ഫോമിൽ നിന്നിരുന്ന ക്യാപ്റ്റൻ ശിഖർ ധവാന്റെ നാലാം ഓവറിൽ ജോഷ്വ ലിറ്റിൽ എടുത്തു. 8 പന്തിൽ 8 റൺസ് ആണ് ധവാൻ നേടിയത്. പവർപ്ലേ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു പഞ്ചാബിന്റെ സ്കോർ നില. തുടർന്ന് എട്ടാം ഓവറിൽ മാത്യു ഷോർട്ടിനെ റാഷിദ് ഖാൻ പുറത്താക്കി.

ഭാനുക രാജപക്സ (26 പന്തിൽ 20), ജിതേഷ് ശർമ (23 പന്തിൽ 25), സാം കറൻ (22 പന്തിൽ 22), ഷാരൂഖ് ഖാൻ (9 പന്തിൽ 22), ഹർപ്രീത് ബ്രാർ (5 പന്തിൽ 8*), ഋഷി ധവാൻ (1 പന്തിൽ 1), എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റർമാരുടെ റൺസ്. അർഷീദ് സിങ്, റബാദ, ഹർപ്രീത് ബ്രാർ, സാം കറൻ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റുകൾ നേടിയത്.

ഗുജറാത്ത് ടൈറ്റൻസിന്റെ എല്ലാ ബോളർമാരും വിക്കറ്റ് വീഴ്ത്തി. മോഹിത് ശർമയ്ക്ക് പുറമെ റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News