ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻ പഞ്ചാബ് കിങ്സ് മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു അർഷ്ദീപ് സിങ് തുടർച്ചയായി സ്റ്റമ്പുകൾ എറിഞ്ഞുടച്ചത്. അവസാന ഓവറിൽ ജയത്തിനായി 16 റൺസ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ചുകൊണ്ടാണ് പഞ്ചാബിന്റെ ഇടകൈയ്യൻ പേസർ തുടരെ വിക്കറ്റകൾ വീഴ്ത്തി സ്റ്റമ്പെറിഞ്ഞുടച്ചത്. മത്സരത്തിൽ പഞ്ചാബ് മുംബൈയെ 13 റൺസിന് തോൽപ്പിച്ചത് അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അർഷ്ദീപ് എറിഞ്ഞുടച്ച സ്റ്റമ്പിന്റെ വില എത്രയാണെന്നാണ്.
മുംബൈയുടെ ഈ സീസണിലെ സ്റ്റാർ താരമായി തിലക് വർമ്മയുടെയും മത്സരത്തിൽ ഇംപാക്ട് പ്ലെയറായി എത്തിയ നെഹൽ വധേരയുടെയും കുറ്റികളാണ് അടുത്തടുത്ത പന്തുകളിലായി അർഷ്ദീപ് എറിഞ്ഞുടച്ചത്. അതു മിഡൽ സ്റ്റമ്പ് തന്നെയാണ് രണ്ട് തവണയും പഞ്ചാബ് എറിഞ്ഞുടച്ചത്.
ക്രിക്കറ്റ് സ്റ്റമ്പിന്റെ വില എത്ര?
രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കുപയോഗിക്കുന്ന ക്രിക്കറ്റ് സ്റ്റമ്പുകൾക്ക് അതിന്റെ പ്രത്യേകത അനുസരിച്ചാണ് വില നിർണയിക്കുന്നത്. ഐപിഎൽ മത്സരങ്ങൾക്ക് സാധാരണയായി ക്യാമറയും സിങ് ബയിൽസും ഘടിപ്പിച്ചതുമാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള ഒരു സെറ്റ് സ്റ്റമ്പിന് ഏകദേശം 50,000 ഡോളറാകും വില വരിക. അതായത് 41 ലക്ഷം രൂപ വരെ. മറ്റ് വില കുറഞ്ഞ ബ്രാൻഡിലും ഇതെ പ്രത്യേകതയുള്ള സ്റ്റമ്പുകൾ ലഭിക്കുന്നതാണ്. അതിന് നാല് ലക്ഷം മുതൽ 16 ലക്ഷം വരെ വില വന്നേക്കാം.
എന്നാൽ വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് അർഷ്ദീപ് സിങ് എറിഞ്ഞുടച്ച നടക്കത്തെ സ്റ്റമ്പിന് വില എട്ട് മുതൽ 10 ലക്ഷം വരെ വിലയാണ് ഉണ്ടാകുക. അതായത് രണ്ട് തവണ ഉടച്ചപ്പോൾ ഏകദേശം 20 ലക്ഷം രൂപയാകാം അർഷ്ദീപ് പഞ്ചാബിന് വേണ്ടി എറിഞ്ഞുടച്ചത്. 20 ലക്ഷം... രണ്ട് എസ് യു വി കാർ വാങ്ങാം, അല്ലെങ്കിൽ എത്ര ഐ ഫോൺ വാങ്ങി കൂട്ടാം.
ക്യാമറ ഘടിപ്പിച്ചുകൊണ്ടുള്ള സ്റ്റമ്പുകൾ ക്രിക്കറ്റിൽ ഉപയോഗിച്ച് തുടങ്ങിയത് 2008 മുതലാണ്. ഓസ്ട്രേലിയൻ കമ്പനിയായ ബിബിജി സ്പോർട്സാണ് ഈ ആശയം മുന്നോട്ട് വെച്ചത്. പിന്നീട് ആ അവകാശം ബ്രിട്ടീഷ് കമ്പനിയായ സ്റ്റമ്പ് ക്യാം ലിമിറ്റഡ് സ്വന്തമാക്കുകയായിരുന്നു. 2008ൽ ജൊഹന്നാസ്ബെർഗിൽ വെച്ച് നടന്ന ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ഏകദിനത്തിലാണ് ആദ്യമായി ക്യാമറ ഘടിപ്പിച്ചുകൊണ്ടുള്ള രാജ്യന്തര മത്സരം സംഘടിപ്പിക്കുന്നത്. പിന്നീട് സാങ്കേതിക വളർന്നതോടെ സിങ് ബെയിൽസും ഐസിസി പ്രൊഫെഷണൽ ക്രിക്കറ്റിൽ കൊണ്ടുവന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...