IPL 2023: പിറന്നാൾ ആഘോഷമാക്കാൻ രോഹിത്, ഒന്നാമത് എത്താൻ സഞ്ജു; സൂപ്പർ സൺഡേ കളറാകും

MI vs RR predicted 11: ഇന്ന് 36 വയസ് തികയുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് വിജയം സമ്മാനിക്കാനാകും മുംബൈയുടെ ശ്രമം. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 02:56 PM IST
  • വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • പോയിൻറ് പട്ടികയിൽ 6 പോയിൻറുമായി 9-ാം സ്ഥാനത്താണ് മുംബൈ.
  • മുംബൈയെ പരാജയപ്പെടുത്തിയാൽ രാജസ്ഥാന് പോയിൻറ് പട്ടികയിൽ ഒന്നാമത് എത്താം.
IPL 2023: പിറന്നാൾ ആഘോഷമാക്കാൻ രോഹിത്, ഒന്നാമത് എത്താൻ സഞ്ജു; സൂപ്പർ സൺഡേ കളറാകും

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ രാജസ്ഥാനും നില മെച്ചപ്പെടുത്താൻ മുംബൈയും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. മുംബൈയുടെ ഹോം ഗ്രൌണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

ഇന്ന് 36 വയസ് തികയുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് ജയത്തോടെ പിറന്നാൾ സമ്മാനം നൽകാനാകും മുംബൈയുടെ ശ്രമം. 7 കളികളിൽ പൂർത്തിയാക്കിയ ഹിറ്റ്മാനും സംഘത്തിനും 3 ജയങ്ങൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. പോയിൻറ് പട്ടികയിൽ 6 പോയിൻറുമായി 9-ാം സ്ഥാനത്താണ് മുംബൈ. ഇന്നത്തെ മത്സരത്തിലെ വിജയത്തിലൂടെ കൊൽക്കത്തയെ മറികടന്ന് 7-ാം സ്ഥാനത്തെങ്കിലും എത്താനാകും മുംബൈയുടെ ശ്രമം. 

ALSO READ: രണ്ടും കൽപ്പിച്ച് ധോണി, ജയിച്ച് കയറാൻ പഞ്ചാബ്; ചെപ്പോക്കിൽ മഴ ഭീഷണി

മറുഭാഗത്ത്, മുംബൈയെ പരാജയപ്പെടുത്തിയാൽ രാജസ്ഥാന് പോയിൻറ് പട്ടികയിൽ ഒന്നാമത് എത്താം. അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മുട്ടുകുത്തിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് സഞ്ജുവിന് കീഴിൽ രാജസ്ഥാൻ ഇറങ്ങുന്നത്.  ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ രണ്ട് തവണ പരാജയപ്പെടുത്താൻ രാജസ്ഥാന് കഴിഞ്ഞു. 

ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് വാങ്കഡെയിലേത്. പേസർമാർക്ക് ബൌൺസും ലഭിക്കും. ഇംഗ്ലണ്ടിൻറെ പേസർ ജോഫ്ര ആർച്ചർ ഇന്നത്തെ മത്സരത്തിൽ മുംബൈ നിരയിൽ കളിക്കുമെന്നാണ് സൂചന. അവസാന മത്സരത്തിൽ പരിക്കിനെ തുടർന്ന് വിട്ടുനിന്ന ട്രെൻഡ് ബോൾട്ട് രാജസ്ഥാൻ ടീമിൽ തിരികെ എത്തും. 

സാധ്യതാ ടീം

മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ : രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, തിലക് വർമ്മ, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോഫ്, ജോഫ്ര ആർച്ചർ

രാജസ്ഥാൻ റോയൽസ് സാധ്യതാ ഇലവൻ : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, ധ്രുവ് ജൂറൽ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ്മ, ട്രെൻഡ് ബോൾട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News