IPL 2024 : അവസാന ഓവറിൽ പരാഗിന്റെ ആറാട്ട്; ഡൽഹിക്ക് ലക്ഷ്യം 186 റൺസ്

IPL 2024 RR vs DC Updates : ദക്ഷിണാഫ്രിക്കൻ താരം അൻറിച്ച് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ റിയാൻ പരാഗ് അടിച്ച് കൂട്ടിയത് 25 റൺസാണ്

Written by - Jenish Thomas | Last Updated : Mar 28, 2024, 10:02 PM IST
  • ആറ് സിക്സറും ഏഴ് ഫോറും അടക്കമായിരുന്നു പരാഗിന്റെ 84 റൺസിന്റെ ഇന്നിങ്സ്.
  • അതേസമയം ക്യാപ്റ്റൻ സഞ്ജു സാംസൺ 15 റൺസ് മാത്രമ നിശാപ്പെടുത്തി.
IPL 2024 : അവസാന ഓവറിൽ പരാഗിന്റെ ആറാട്ട്; ഡൽഹിക്ക് ലക്ഷ്യം 186 റൺസ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 186 റൺസ് വിജയലക്ഷ്യം ഉയർത്തി രാജസ്ഥാൻ റോയൽസ്. റിയാൻ പരാഗിന്റെ 84 റൺസ് ഇന്നിങ്സിന്റെ പിൻബലത്തിലാണ് രാജസ്ഥാന് മികച്ച സ്കോർ നേടാനായത്. 36ന് മൂന്ന് എന്ന നിലയിൽ നിന്ന രാജസ്ഥാനെ 185ലേക്കെത്തിച്ചത്. ആറ് സിക്സറും ഏഴ് ഫോറും അടക്കമായിരുന്നു പരാഗിന്റെ 84 റൺസിന്റെ ഇന്നിങ്സ്. അതേസമയം ക്യാപ്റ്റൻ സഞ്ജു സാംസൺ 15 റൺസ് മാത്രമ നിശാപ്പെടുത്തി.

ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യശ്വസ്വി ജയ്സ്വാളിനെ രാജസ്ഥാന് നഷ്ടമായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടെങ്കിൽ അത് അധികം നേരം നീണ്ടു നിന്നില്ല. അതിന് ശേഷം ഓപ്പണർ ജോസ് ബട്ട്ലറും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി.

ALSO READ : IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു

അതേസമയം ആർ അശ്വിനെ നേരത്തെ അയച്ച് രാജസ്ഥാൻ സമ്മർദ്ദം കുറയ്ക്കാൻ സഞ്ജു ശ്രമിച്ചു. ഇടവേളകളിൽ സിക്സറുകൾ നേടി അശ്വിൻ റൺറേറ്റ് പിടിച്ചു നിർത്തി. അശ്വിൻ പുറത്തായതിന് ശേഷം പരാഗ് ഇന്നിങ്സിന് ചുക്കാൻ ഏറ്റെടുക്കുകയായിരുന്നു. തുടരെ ബൗണ്ടറികൾ പായിച്ച് പരാഗ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചു. ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ സഞ്ജുവിന് മികച്ച പിന്തുണ നൽകിയതും പരാഗായിരുന്നു.

അവസാന ഓവറുകളിലാണ് പരാഗ് കൂറ്റനടിക്ക് മുതർന്നത്. ദക്ഷിണാഫ്രിക്കൻ താരം അൻറിച്ച് നോർക്കിയ എറിഞ്ഞ 20-ാം ഓവറിൽ 25 റൺസാണ് പരാഗ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്സറുകളുമാണ് പരാഗ് പായിച്ചത്. ഡൽഹിക്കായി ഖലിൽ അഹമ്മദും മുകേഷ് കുമാറും അൻറിച്ച് നോർക്കിയും അക്സർ പട്ടേലും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News