റാഞ്ചി : ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ യുവതാരം റോബിൻ മിൻസ് ബൈക്ക് അപകടത്തിൽ പെട്ട് പരിക്ക്. ജാർഖണ്ഡ് സ്വദേശിയായ റോബിൻ മിൻസിനാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നും ക്രിക്കറ്റിലെത്തിയ താരം തന്റെ സൂപ്പർ ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടത്തിൽ പെട്ടത്. താരം ഓടിച്ചിരുന്നു കവസാക്കിയുടെ സൂപ്പർ ബൈക്കിന്റെ നിയന്ത്രണം വിടുകയും മറ്റൊരു ബൈക്കിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ താരത്തിന് കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഭാഗ്യം കൊണ്ട് റോബിന് മറ്റ് സാരമായി പരിക്കേറ്റിട്ടില്ല. നിലവിൽ താരം നിരീക്ഷണത്തിൽ തുടരുകയാണ് ടൈറ്റൻസ് താരത്തിന്റെ പിതാവ് ഫ്രാൻസിസ് മിൻസ് ന്യൂസ് 18നോട് പറഞ്ഞു. താരം ഓടിച്ച സൂപ്പർ ബൈക്ക് പൂർണമായി തകർന്ന നിലയിലുള്ള ചിത്രങ്ങൾ പുറത്ത് വരികയും ചെയ്തു. ഇനി പരിക്ക് പൂർണമായി ഭേദമായതിന് ശേഷമാകും ജാർഖണ്ഡ് താരം ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ 2024 സീസൺ ക്യാമ്പിൽ എത്തൂ.
അടുത്തിടെ കഴിഞ്ഞ ഐപിഎൽ 2024 താരലേലത്തിലാണ് ഗുജറാത്ത് റോബിനെ 3.60 കോടിക്ക് സ്വന്തമാക്കുന്നത്. കൂറ്റൻ അടികളിലൂടെ ശ്രദ്ധേയനായ ഇടം കൈയ്യൻ വിക്കറ്റ് കീപ്പർ താരം മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ എം എസ് ധോണിയുടെ കടുത്ത ആരാധകനാണ്. ധോണിയുടെ ക്രിക്കറ്റ് കരിയറിന് തുടക്കം നൽകിയ കോട്ട് ചഞ്ചൽ ഭട്ടാചാര്യയുടെ ശിക്ഷനാണ് റോബിൻ. ജാർഖണ്ഡിലെ ഗുംല ജില്ലയിൽ നിന്നുള്ള താരം റോബിൻ.
മുംബൈ ഇന്ത്യൻസ് യുവതാരങ്ങൾക്കായി യുകെ സംഘടിപ്പിച്ച പ്രത്യേക ട്രെയിനിങ്ങിലൂടെയാണ് റോബിൻ കൂടുതൽ ശ്രദ്ധേയനാകുന്നത്. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 19, അണ്ടർ 25 ടീമിന്റെ ഭാഗമായി റോബിൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. റോബിന്റെ പിതാവ് ഫ്രാൻസിസ് വിമുക്ത ഭടനാണ്. നിലവിൽ റാഞ്ചിയിലെ ബിർസാ മുണ്ടാ വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരാനായി ജോലി ചെയ്യുകയാണ്.
മുംബൈ ഇന്ത്യൻസിന് പുറമെ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ട്രൈയൽസിൽ റോബിൻ നേരത്തെ പങ്കെടുത്തിട്ടുണ്ട്. കൂടാതെ 2023ലെ ഐപിഎൽ താരലേലത്തിൽ വിക്കറ്റ് കീപ്പർ താരത്തെ ആരും നേടാൻ തുനിഞ്ഞിരുന്നില്ല. തുടർന്ന് ഈ മാസം 22ന് ആരംഭിക്കുന്ന 2024 സീസണിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതിനിടെയാണ് താരത്തിന്റെ വാഹനപകടത്തിൽ പരിക്കേൽക്കുന്നത്. ഇടം കൈയ്യനായ കീറോൺ പൊള്ളാർഡ് എന്നാണ് മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ താരത്തെ വിശേഷിപ്പിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.