IPL 2022 : സഞ്ജു ഹസരംഗ എന്ന ബാലികേറ മല മറികടക്കുമോ? രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നായകന് നേരിടേണ്ടത് രണ്ട് സമ്മർദ്ദങ്ങൾ

Sanju Samson vs Wanindu Hasaranga ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്.

Written by - Jenish Thomas | Last Updated : May 26, 2022, 08:43 PM IST
  • ഒന്നും രണ്ടും തവണയല്ല സഞ്ജു ഹസരംഗയുടെ സ്പിൻ വലയത്തിൽ പെട്ട് പോയിട്ടുള്ളത്.
  • ഐപിഎൽ 2022 സീസണിലെ രണ്ട് മത്സരവും കൂടി ചേർക്കുമ്പോൾ അഞ്ച് തവണയാണ് ഹസരംഗയ്ക്ക് മുന്നിൽ സഞ്ജുവിന് അടിപതറിട്ടുള്ളത്.
IPL 2022 : സഞ്ജു ഹസരംഗ എന്ന ബാലികേറ മല മറികടക്കുമോ? രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നായകന് നേരിടേണ്ടത് രണ്ട് സമ്മർദ്ദങ്ങൾ

ചില ബോളർമാരുടെ മുന്നിൽ സ്ഥിരമായി പെട്ട് പോകുന്ന ബാറ്റർമാരുണ്ടാകാം. ഷെയ്ൻ വോണിന്റെ മുന്നിൽ 14 തവണ പുറാത്താകേണ്ടി വന്ന ഇംഗ്ലണ്ടിന്റെ അലെക് സ്റ്റെവാർട്ട്. കൂടാതെ മറ്റൊരു ഇംഗ്ലീഷ് താരമായ നാസർ ഹുസ്സൈൻ 11 തവണയാണ് വോണിന്റെ സ്പിൻ മാജിക്കിൽ പെട്ട് പോയിട്ടുള്ളത്. അതെപോലെ തന്നെ മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ പെട്ട് പോകുന്ന ഒരു ബോളറുണ്ട്. 

മറ്റാരുമല്ല ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, സഞ്ജുവിന്റെ ഒരു ബാലികേറ മല. ഒന്നും രണ്ടും തവണയല്ല സഞ്ജു ഹസരംഗയുടെ സ്പിൻ വലയത്തിൽ പെട്ട് പോയിട്ടുള്ളത്. ഐപിഎൽ 2022 സീസണിലെ രണ്ട് മത്സരവും കൂടി ചേർക്കുമ്പോൾ അഞ്ച് തവണയാണ് ഹസരംഗയ്ക്ക് മുന്നിൽ സഞ്ജുവിന് അടിപതറിട്ടുള്ളത്. അതും ഇരു താരങ്ങൾ നേർക്കുനേരെയെത്തിയ ആറ് മത്സരങ്ങളിൽ നിന്നാണ് ലങ്കൻ താരം സഞ്ജുവിനെ അഞ്ച് പ്രാവിശ്യം ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞ് വിട്ടത്. 

ALSO READ : IPL 2022 : എന്തായിരിക്കും ഗംഭീർ രാഹുലിനോട് പറഞ്ഞത്? ലഖ്നൗ പ്ലേ ഓഫിൽ പുറത്തായതിന് പിന്നാലെ ചർച്ചയാകുന്നു ഈ ചിത്രം

ഇരു താരങ്ങൾക്കിടിയിലുള്ള കണക്കുകൾ ഒന്ന് പരിശോധിക്കാം

ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്. ഈ 5 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ലങ്കൻ താരത്തിനെതിരെ നേടാനായത് 18 റൺസ് മാത്രം. ഇതിലെ പത്ത് റൺസ് ഏറ്റവും അവസാനമായി ഏപ്രിൽ 26ന് നടന്ന രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ നിന്നാണ്.

ഇന്നത്തെ മത്സരത്തിലെ കണക്കും കൂടി കൂട്ടി ഹസരംഗയുടെ 23 പന്തുകൾ നേരിട്ട സഞ്ജു 16-ും ഡോട്ട് ബോളാക്കുകയായിരുന്നു. ആകെ നേടിയത് മൂന്ന് ബൗണ്ടറികൾ മാത്രമാണ്. അവ നിലവിലെ സീസണിലെ രണ്ട് മത്സരങ്ങളിൽ നിന്നാണ് ഹസരംഗയ്ക്ക് നേരെ ബാറ്റ് ഉയർത്തി സഞ്ജു നേടിട്ടുള്ളത്.

ALSO READ : IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം

ഈ നാല് വിക്കറ്റുകളിൽ രണ്ടെണ്ണം 2021 ഇന്ത്യയുടെ ലങ്കൻ പര്യടനത്തിനിടെയാണ്. അതിൽ ഒരു മത്സരത്തിൽ രാജസ്ഥാന് നായകൻ പത്ത് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി ഹസരംഗയുടെ മുന്നിൽ അടിപതറേണ്ടി വന്നതുമുണ്ട്.

നാളെ മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സഞ്ജുവിന്റെ മുന്നിൽ നിലനിൽക്കുന്നത് രണ്ട് തലവേദനകളാണ്. ഒന്ന് ഫൈനൽ പ്രവേശനവും രണ്ട് ഹസരംഗ എന്ന മലയാളി താരത്തിന്റെ ലങ്കൻ ബാലികേറ മലയും. നാളെ അഹമ്മദബാദിൽ വെച്ചാണ് സീസണിലെ രണ്ടാമത്തെ ക്വാളിഫയർ. ടോപ്പ് ടോപ്പറായി ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ രാജസ്ഥാനും ലഖ്നൗ സൂപ്പർ ജയ്ന്റിസിന് തകർത്ത ആർസിബിയും തമ്മിലാണ് ഏറ്റമുട്ടുന്നത്. രാത്രി 7.30നാണ് മത്സരം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News