അഹമ്മദാബാദ്: ഐപിഎൽ 2022 രണ്ടാം പ്ലേഓഫിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് രാജകീയമായി ഫൈനലിലേക്ക് കടന്നു. മെയ് 29ന് അരങ്ങേറുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് നേരിടും. 2008 ഐപിഎൽ സീസണിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ കടക്കുന്നത്. സെഞ്ച്വറി നേടിയ ജോസ് ബട്ലറിൻ്റെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ബട്ലർ 60 പന്തിൽ 106 റൺസെടുത്ത് പുറത്താവാതെ നിന്നു.
WHAT. A. WIN for @rajasthanroyals!
Clinical performance by @IamSanjuSamson & Co. as they beat #RCB by 7⃣ wickets & march into the #TATAIPL 2022 Final. #RRvRCB
Scorecard https://t.co/orwLrIaXo3 pic.twitter.com/Sca47pbmPX
— IndianPremierLeague (@IPL) May 27, 2022
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ബാംഗ്ലൂരിന് വേണ്ടി രജത് പടിദാർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കോഹ്ലിക്ക്(7) ഇന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഫാഫ് ഡുപ്ലെസിസും (25), ഗ്ലെന്‍ മാക്‌സ്‌വെൽ (24), മഹിപാല്‍ ലോംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ആർസിബിക്ക് നഷ്ടമായത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മക്‌കോയുമാണ് ബാംഗ്ലൂരിനെ പ്രതിസന്ധിയിലാക്കിയത്.
Also Read: IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ജയ്സ്വാളും ബട്ലറും സ്വപ്നതുല്യമായ തുടക്കമാണ് രാജസ്ഥാന് നൽകിയത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 61 റണ്‍സുള്ളപ്പോല്‍ ജയസ്വാള്‍ (21) മടങ്ങി. പിന്നാലെ എത്തിയ സഞ്ജു സാംസൺ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു. ഗ്ലൂഗി മനസിലാക്കാതെ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിനെ (23) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 12 പന്തില്‍ 9 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിൻ്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായിരുന്നു. എന്നാൽ അപ്പോഴേക്കും രാജസ്ഥാന് വിജയത്തിലേക്ക് അടുത്തിരുന്നു.
.@josbuttler set the stage on fire with an unbeaten ton in Qualifier 2 to power @rajasthanroyals to the #TATAIPL 2022 Final & bagged the Player of the Match award. #RRvRCB
Scorecard https://t.co/orwLrIaXo3 pic.twitter.com/8gKLVQTAlc
— IndianPremierLeague (@IPL) May 27, 2022
ഈ സീസണിലെ നാലാം സെഞ്ച്വറിയാണ് ബട്ലർ ഇന്ന് നേടിയത്. ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. ബാംഗ്ലൂരിന് വേണ്ടി ഹേസൽവുഡ് രണ്ടും ഹസരംഗ ഒരു വിക്കറ്റും വീഴ്ത്തി. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഗുജറാത്ത് - രാജസ്ഥാൻ ഫൈനൽ പോരാട്ടം. മത്സരത്തിന് മുന്നോടിയായുള്ള സമാപന ചടങ്ങിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാനും ബോളിവുഡ് താരം റൺവീർ സിങ്ങും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...