IPL 2022 : ശിഖർ ധവാൻ അല്ല; പകരം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരത്തെ ക്യാപ്റ്റായി നിയമിച്ച് പഞ്ചാബ് കിങ്സ്

Punjab Kings Squad :ഇന്ത്യ ഓപ്പണറായിരുന്ന ശിഖർ ധവാൻ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, മുൻ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് താരം ഷാറൂഖ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡാ എന്നിവരെയാണ് പഞ്ചാബ് ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയ പ്രധാനതാരങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 04:38 PM IST
  • നേരത്തെ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പിബികെഎസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ടീം മാനേജ്മെന്റ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
  • 2018 സീസൺ മുതൽ മായങ്ക് പഞ്ചാബ് ഫ്രാഞ്ചൈസിക്കൊപ്പമായിരുന്നു.
  • കഴിഞ്ഞ സീസണിലെ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഈ 31കാരനായ താരത്തിനായിരുന്നു.
  • മയാങ്കിനെ കൂടാതെ പഞ്ചാബ് യുവതാരം ഹർഷ്ദീപ് സിങിനെ മാത്രമായിരുന്നു റിറ്റെൻഷനിലൂടെ പിബികെഎസ് നിലനിർത്തിയിരുന്നത്.
IPL 2022 : ശിഖർ ധവാൻ അല്ല; പകരം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരത്തെ ക്യാപ്റ്റായി നിയമിച്ച് പഞ്ചാബ് കിങ്സ്

ന്യൂ ഡൽഹി : ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണർ മയാങ്ക അഗർവാളിനെ നിയമിച്ചു. മുൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ പുതിയ ഐപിൽ ടീമായ ലഖ്നൗ സൂപ്പർ ജെയന്റ്സിന്റെ ഭാഗമായതിന് പിന്നാലെയാണ് മയാങ്കിനെ മൊഹാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസി പഞ്ചാബ് നായകന്റെ ചുമതല ഏൽപ്പിക്കുന്നത്. നേരത്തെ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പിബികെഎസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ടീം മാനേജ്മെന്റ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

2018 സീസൺ മുതൽ മായങ്ക് പഞ്ചാബ് ഫ്രാഞ്ചൈസിക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണിലെ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഈ 31കാരനായ താരത്തിനായിരുന്നു. മയാങ്കിനെ കൂടാതെ പഞ്ചാബ് യുവതാരം ഹർഷ്ദീപ് സിങിനെ മാത്രമായിരുന്നു റിറ്റെൻഷനിലൂടെ പിബികെഎസ് നിലനിർത്തിയിരുന്നത്. 

ALSO READ : Dinesh Karthik to Glen Maxwell: വിരാട് കോഹ്‌ലിക്ക് ശേഷം ആരായിരിയ്ക്കും RCBയുടെ പുതിയ ക്യാപ്റ്റന്‍?

2018 മുതൽ താൻ പഞ്ചാബിനൊപ്പമുണ്ട്. ടീമിനൊപ്പം മുന്നോട്ട് പോകുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും മായങ്ക് പറഞ്ഞു. 

"ഈ ഉത്തരവാദിത്വം ഏറ്റവും ആത്മാർഥതയോടെ ഏറ്റെടുക്കുന്നു,  അതെപോലെ തന്നെ മികച്ച സ്ക്വാഡുൾ പഞ്ചാബ് ടീമിനെ നയിക്കുക എന്ന ജോലി എളുപ്പകരമായിരിക്കുമെന്ന് വിശ്വസിക്കുന്നു. നല്ല പരിചയ സമ്പന്നരായവരും മികച്ച യുവതാരങ്ങളും അടിങ്ങിയ സ്ക്വാഡിനെയാണ് ഇത്തവണ ഫ്രാഞ്ചൈസി നേടിയിരിക്കുന്നത്. ഞങ്ങൾ ഇതുകൊണ്ട് മുന്നോട്ട് പോകും" മയാങ്ക് കൂട്ടിച്ചേർത്തു. 

ALSO READ : IPL Auction 2022 | ഖലീൽ അഹമ്മദ് മുംബൈയ്ക്ക് ലഭിക്കാതെ ഡൽഹി ക്യാപിറ്റൽസിന് ലഭിച്ചത് ചാരു ശർമ്മയ്ക്ക് പറ്റിയ അബദ്ധമോ? താരലേലത്തിനിടെയുള്ള വീഡിയോ വൈറലാകുന്നു

"കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യമാത്രമാണ് ടീമിനുള്ളത്, ഫ്രാഞ്ചൈസിക്ക് ആദ്യ നേടികൊടുക്കക എന്ന കാര്യം മുൻനിർത്തി ടീം ഒന്നടങ്കം പരിശ്രമിക്കും" മയാങ്ക് അറിയിച്ചു. 

ഇന്ത്യ ഓപ്പണറായിരുന്ന ശിഖർ ധവാൻ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, മുൻ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് താരം ഷാറൂഖ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡാ എന്നിവരെയാണ് പഞ്ചാബ് ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയ പ്രധാനതാരങ്ങൾ.

ALSO READ : IPL Auction 2021 | "മല്ലു ക്യാപ്റ്റന് മലയാളികൾ ആരും മികച്ചതല്ല" ലേലത്തിൽ ശ്രീശാന്തിനെ തഴഞ്ഞതിന് സഞ്ജുവിനെതിരെ ശ്രീയുടെ സഹോദരനും മുൻ കോച്ചും

Punjab Kings Squad : മയാങ്ക് അഗർവാൾ, അർഷ്ദീപ് സിങ്, ശിഖർ ധവാൻ, കഗീസോ റബാഡാ, ജോണി ബെയർ സ്റ്റോ, രാഹുൽ ചഹർ, ഷാറൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, പ്രഭ്സിമ്രാൻ സിങ്, ജിതേഷ് ശർമ, ഇഷാൻ പോരേൽ, ലിയാ ലിവിങ്സ്റ്റൺ, ഒഡീൻ സ്മിത്ത്, സന്ദീഫ് ശർമ, രാജ് അഗാഡ് ബാവാ, റിഷി ധവാൻ, പ്രേരക് മംഗാദ്, വൈഭവ് അറോറ, വൃത്തിക്ക് ചാറ്റർജി, ബാൽതേജ് ദണ്ഡാ, അൻഷ് പട്ടേൽ, നാഥൻ എലിസ്, അതർവ തെയ്ഡ്, ഭാണുക രജപക്സാ, ബെന്നി ഹോവെൽ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News