IPL 2022 Hardik Pandya Fitness : 'ക്ഷമയോടെ കാത്തിരിക്കൂ'; ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നെസിനെ കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ

Hardik Pandya Fitness ഉടൻ തന്നെ വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 01:41 PM IST
  • എന്നാൽ പാണ്ഡ്യ ഉടൻ തന്നെ ഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി.
  • ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് സൊളാങ്കി തന്റെ ശുഭാപ്തി വിശ്വാസം വ്യക്തമാക്കിയത്.
  • ഹാർദിക് തന്റെ ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഠിനമായി പ്രവർത്തിക്കുന്നുണ്ട്,
  • മാനേജ്മെന്റ് ക്ഷമയോടെ താരത്തിനോടൊപ്പമുണ്ടെന്ന് റ്റൈറ്റൻസിന്റെ ഡയറക്ടർ അറിയിക്കുകയും ചെയ്തു.
IPL 2022 Hardik Pandya Fitness : 'ക്ഷമയോടെ കാത്തിരിക്കൂ'; ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നെസിനെ കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ

ന്യൂ ഡൽഹി : ഐപിഎൽ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കവെ ലീഗിന്റെ ഭാഗമായ പുതിയ ടീം ഗുജറാത്ത് ടൈറ്റൻസിന് തലവേദനയായിരിക്കുകയാണ് അവരുടെ നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നെസ് ഇല്ലാഴ്മ. താരം ഇതുവരെ കായികക്ഷമത തിരകെ വീണ്ടെടുക്കാത്തത് വാർത്തയിൽ ഇടം പിടിക്കുമ്പോൾ ടൈറ്റൻസിനെ ആശങ്കയിലാഴ്ത്തുകയാണ്. എന്നാൽ പാണ്ഡ്യ ഉടൻ തന്നെ ഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി.

ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് സൊളാങ്കി തന്റെ ശുഭാപ്തി വിശ്വാസം വ്യക്തമാക്കിയത്. ഹാർദിക് തന്റെ ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഠിനമായി പ്രവർത്തിക്കുന്നുണ്ട്, മാനേജ്മെന്റ് ക്ഷമയോടെ താരത്തിനോടൊപ്പമുണ്ടെന്ന് റ്റൈറ്റൻസിന്റെ ഡയറക്ടർ അറിയിക്കുകയും ചെയ്തു.

ALSO READ : MS Dhoni: 'തല'യ്ക്ക് ​ഗംഭീര സ്വീകരണം, ഐപിഎൽ പരിശീലനം തുടങ്ങി ധോണിയും ടീമും - വീഡിയോ

"പരിക്കിൽ നിന്ന് വീണ്ടെടുക്കന്ന കാഴ്ചപാടിൽ ഹാർദ്ദിക് എല്ലാ തരത്തിലും കഠിനമായ തയ്യാറെടുപ്പകളാണ് എടുത്തിരിക്കുന്നത്. ഒരു  ഓൾറൗണ്ടറായി തിരച്ചെത്തണമെന്നുള്ള ബോധ്യം താരത്തിനുണ്ട്. തിരച്ച് വരവന്റെ പാതയിലാണ് താരം നമ്മൾ ക്ഷെമയോടെ കാത്തിരിക്കണം" സോളങ്കി ടെലിഗ്രാഫിനോടായി പറഞ്ഞു. 

തിരിച്ച് വരവിലുള്ള താരത്തിന്റ പുരോഗമനത്തിൽ മാനജ്മെന്റ് തൃപ്തരാണെന്ന് സോളങ്കി കൂട്ടിച്ചേർത്തു. പരിക്കിൽ നിന്ന് ഭേദമായിട്ടാണ് താരം തിരിച്ചെത്താൻ ശ്രമിക്കുന്നത് എന്ന കാര്യം ഓർക്കണം. ബാറ്റർ എന്ന രീതിയിൽ താരം ടീമിന് വളരെ ഗുണം ചെയ്യും. പക്ഷെ ഒരു ഓൾറൗണ്ടറെന്ന് ഒരു കംപ്ലീറ്റ് പാക്കേജായി തിരിച്ച വരണമെങ്കിൽ അതിനൊരു നീണ്ടു സമയം ആവശ്യമാണെന്ന് സോളങ്കി പറഞ്ഞു.

ALSO READ : IPL 2022 Schedule: ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും വലിയ കാത്തിരിപ്പിന് വിരാമം, ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

നിരവധി തവണ ഐപിഎൽ കിരീടം നേടിയ ടീമിന്റെ ഭാഗമായ താരമാണ് ഹാർദ്ദിക്. അതൊരു മേന്മയായട്ട് തന്നെയാണ് തങ്ങൾ കരുതുന്നതെന്ന് സോളങ്കി അറിയിച്ചു. 

മാർച്ച് 22ന് ലീഗിലെ പുതുമുഖങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലാണ് ഗുജറാത്ത് ആദ്യ മത്സരത്തിൽ ഇറങ്ങുന്നത്. മുംബൈ വാങ്കെടെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സാണ് റ്റൈറ്റൻസിന്റെ എതിരാളികൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News