Mumbai : ഇന്ന് ഐപിഎല്ലിൽ (IPL 2021) യുവ വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം. മലയാളി താരം Sanju Samson നയിക്കുന്ന Rajasthan Royals ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സജീവ സാന്നിധ്യമായ റിഷഭ് പന്തിന്റെ (Rishabh Pant) ഡൽഹി ക്യാപിറ്റിൽസും (Delhi Capitals) തമ്മിൽ ഏറ്റമുട്ടും. വൈകിട്ട് 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ആദ്യ മത്സരത്തിൽ തോറ്റതിനും അതിന് ശേഷമുള്ള വിവാദത്തിനും മറുപടി തന്നെയാണ് സഞ്ജു ഇന്ന് ലക്ഷ്യമിടുന്നത്. അതിന് ഏറ്റവും നല്ല അവസരം തന്നെയാണ് സഞ്ജുവിന് ഇന്ന് ലഭിക്കുന്നത്. തന്റെ കരിയറിലെ തന്നെ എതിരാളി എന്ന് വിശേഷിപ്പിക്കാവുന്ന റിഷഭ് പന്തിന്റെ ടീമിനെ തകർത്താൽ കഴിഞ്ഞ മത്സരത്തിൽ ഉണ്ടായ വിമർശനങ്ങൾക്ക് ഒരു മറുപടി നൽകാനും കൂടി സഞ്ജുവിനെ സാധിച്ചേക്കാം.
പരിക്കേറ്റ് ഐപിഎൽ 2021 ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബെൻ സ്റ്റോക്സിന്റെ അഭാവം തന്നെയാണ് രാജസ്ഥാൻ വലയ്ക്കുന്നത്. സ്റ്റോക്സിന്റെ കൂറ്റനടിയും അതോടൊപ്പമുള്ള ബോളിങും മികവും രാജസ്ഥാൻ ഒരുപാട് ആശ്രയിച്ചിരുന്നു. ബോളിങിൽ രാജസ്ഥാൻ അൽപം പരുങ്ങലിൽ തന്നെയാണ്. സീസണിന്റെ മുമ്പ് തന്നെ പരിക്കേറ്റ ടൂർണമെന്റിൽ പങ്കെടുക്കാതെ മാറിയ ജോഫ്രെ ആർച്ചറുടെ വിടവും ഇതുവരെ രാജസ്ഥാൻ നികാത്താനായില്ല. അതിനിടെയാണ് സ്റ്റോക്സും പരിക്കേറ്റ് പിന്മാറുന്നത്.
സഞ്ജു ഇന്ന് പരീക്ഷിക്കാൻ സാധ്യത ഉള്ള അന്തിമ ഇലവൻ
ഡേവിഡ് മില്ലർ
യശ്വസ്വി ജയ്സ്വാൾ
സഞ്ജു സാംസൺ
ജോസ് ബട്ലർ
രാഹുൽ തേവാട്ടിയ
റയാൻ പ്രരാഗ്
ശിവം ഡ്യൂബെ
ക്രിസ് മോറിസ്
ആൻഡ്രൂ ടൈ
ചേതൻ സഖറിയ
ശ്രയ്സ് ഗോപാൽ
അതേസമയം റിഷഭ് പന്ത് ആകട്ടെ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെ അനയാസം തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് രണ്ടാം മത്സരത്തിൽ ഇറങ്ങുന്നത്. തന്റെ കരിയറിന് വെല്ലിവിളിയായി നിൽക്കുന്ന സഞ്ജുവിനെ ഏത് വിധേനയും തോൽപിക്കുക എന്ന ലക്ഷ്യം പന്തിനുണ്ടാകും സാധ്യത ഉണ്ട്. ബോളിങിൽ മാത്രമായിരുക്കും പന്ത് എന്തെങ്കിലും മാറ്റം വരുത്താൻ സാധ്യത ഉള്ളത്.
ഡൽഹി ക്യാപിറ്റൽസ് സാധ്യത ഇലവൻ
പൃഥ്വി ഷാ
ശിഖർ ധവാൻ
റിഷഭ് പന്ത്
ഷിമ്രോൺ ഹെത്മയർ
മാർക്കസ് സ്റ്റോണിസ്
അജിങ്ക്യ രഹാനെ
രവിചന്ദ്രൻ അശ്വിൻ
ക്രിസ് വോക്സ്
ആവേഷ് ഖാൻ
ടോം കുറാൻ
എം സിദ്ദാർഥ്
ക്യാപ്റ്റന്മാരുടെ പോരാട്ടത്തിനോടൊപ്പം കോച്ചുമാരുടെ വാശിയും ഇന്നത്തെ മത്സരത്തിൽ വലിയ ചർച്ചയാകാൻ സാധ്യത ഉണ്ട്. കഴിഞ്ഞ സീസൺ മുതൽ ഡൽഹി നയിച്ചുകൊണ്ടിരുക്കന്ന റിക്കി പോണ്ടിങിനെതിരായി എത്തുന്നത് ശ്രീലങ്കൻ മുൻ ക്യാപ്റ്റനാണ് കുമാർ സംഗക്കാരയാണ്. ഇരുവരും തമ്മിൽ പരിശീലനത്തിന്റെ പോരാട്ടവും കൂടിയാണ് ഇന്ന് മുംബൈ വേദിയാകുന്നത്. വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.