MI vs SRH : ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം തേടി സൺറൈസേഴ്സ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും

ആദ്യ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശ‌ർമ്മ ഇന്ന് ചെന്നൈയിൽ മൂന്നാമത്തെ മത്സരത്തിന് ഇറങ്ങുന്നത്. സൺറൈസേഴ്സ് ആകട്ടെ മികച്ച് സ്ക്വാഡ് ഉണ്ടെങ്കിലും ഒരു ജയം പോലും നേടാൻ സാധിക്കാത്ത സ്ഥിതിയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 06:36 PM IST
  • ആദ്യ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശ‌ർമ്മ ഇന്ന് ചെന്നൈയിൽ മൂന്നാമത്തെ മത്സരത്തിന് ഇറങ്ങുന്നത്.
  • സൺറൈസേഴ്സ് ആകട്ടെ മികച്ച് സ്ക്വാഡ് ഉണ്ടെങ്കിലും ഒരു ജയം പോലും നേടാൻ സാധിക്കാത്ത സ്ഥിതിയിലാണ്.
  • ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും മനീഷ് പാണ്ഡെയും അടങ്ങുന്ന മികച്ച ബാറ്റിങ് നിര ഉണ്ടെങ്കിലും മുംബൈയുടെ അതെ അവസ്ഥായാണ്.
  • ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.
MI vs SRH : ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം തേടി സൺറൈസേഴ്സ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും

Chennai : വിജയ വഴിയിൽ തുടരാൻ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ Mumbai Indians IPL 2021 സീസണിന്റെ മൂന്നാം മത്സരത്തിനിറങ്ങും. സീസണിലെ ആദ്യ ജയം തേടി എത്തുന്ന സൺറൈസേഴ്സ് ഹൈദരാബാദാണ് (Sunrisers Hyderabad) രോഹിത് ശർമയുടെ (Rohit Sharma) നേതൃത്വത്തിലുള്ള മുംബൈ  നേരിടുന്നത്. 

ആദ്യ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശ‌ർമ്മ ഇന്ന് ചെന്നൈയിൽ മൂന്നാമത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഏത് ഘട്ടത്തിലും തിരിച്ച് വരാൻ സാധിക്കുന്ന ശക്തമായ ബോളിങ് നിരയാണ് മുംബൈയുടെ മുതൽ കൂട്ട്, ബാറ്റിങിൽ ഡത്ത് ഓവറിലെ മോശം പ്രകടനമാണ് മുംബൈ വലയ്ക്കുന്നത്. മികച്ച് മുന്നേറ്റം ഉണ്ടെങ്കിലും ബാറ്റിങ് നിരയിലെ മധ്യനിര രണ്ട് മത്സരങ്ങളിലായി ശരാശരിയിൽ താഴെയാണ് പ്രകടനം.

ALSO READ : Ipl 2021 Live update:പ്രായത്തെ അതിജീവിച്ച പ്രകടനം; 200 ന്റെ നിറവിൽ എം എസ്

മുംബൈ ഇന്ത്യൻസിന്റെ സാധ്യത ഇലവൻ

രോഹിത് ശ‌ർമ
ക്രിസ് ലിൻ
സുര്യകുമാർ യാദവ്
ഇഷാൻ കിഷണ
ഹാർദിക് പാണ്ഡ്യ 
കൃണാൽ പാണ്ഡ്യ
കീറോൺ പൊള്ളാർഡ്
മാർക്കോ ജാൻസെൻ
രാഹുൽ ചഹർ
ജസ്പ്രിത് ബുമ്ര
ട്രെൻ്റ് ബോൾട്ട്

ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video

മറിച്ച് സൺറൈസേഴ്സ് ആകട്ടെ മികച്ച് സ്ക്വാഡ് ഉണ്ടെങ്കിലും ഒരു ജയം പോലും നേടാൻ സാധിക്കാത്ത സ്ഥിതിയിലാണ്. ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും മനീഷ് പാണ്ഡെയും അടങ്ങുന്ന മികച്ച ബാറ്റിങ് നിര ഉണ്ടെങ്കിലും മുംബൈയുടെ അതെ അവസ്ഥായാണ്. ശരാശരിയിൽ തഴെ പ്രകടനം കാഴ്ചവെക്കുന്ന മധ്യനിരയാണ് ഹൈദരാബാദിനുള്ളത്.

ALSO READ : IPL 2021 SRH vs KKR : സൺറൈസേഴ്സിനെ അവസാനം പിടിച്ച് കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, KKR ന് പത്ത് റൺസ് വിജയം

ഹൈദരാബാ​ദിന്റെ സാധ്യത ഇലവൻ

ഡേവിഡ് വാ‍ർണർ
ജോണി ബയർസ്റ്റോ
കെയിൻ വില്യംസൺ
മനീഷ് പാണ്ഡെ
കേദാർ ജാദവ്
അബ്ദുൾ സമദ്
റഷീദ് ഖാൻ
ഭുവനേശ്വർ കുമാർ
ടി നടരാജൻ
സിദ്ധർഥ് കൗൾ
ഷാബാസ് നദീം

ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News