ഷാർജ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (KolkataKnightRiders) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ ജയം. 82 റൺസിനാണ് ബാംഗ്ലൂർ വിജയം കൈക്കലാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ (RoyalChallengersBangalore) നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തു.
മറുപടി ബാറ്റിംഗ് തുടങ്ങിയ കൊൽക്കത്തയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 34 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി (RoyalChallengersBangalore) പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
Also read: IPL 2020: ടോസ് നേടിയ ബാംഗ്ലൂരിന് മികച്ച തുടക്കം
ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ബാംഗ്ലൂരിനു (RoyalChallengersBangalore) വെല്ലുവിളിയാവാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിരുന്നില്ല. പുതുതായി ഓപ്പണിംഗ് പൊസിഷനിലെത്തിയ ടോം (8) ആണ് ആദ്യം പുറത്തായത്. ബാൻ്റൺ നവ്ദീപ് സെയ്നിയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നിതീഷ് റാണയെ (9) വാഷിംഗ്ടൺ സുന്ദർ ക്ലീൻ ബൗൾഡാക്കി. മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മൻ ഗിൽ റണ്ണൗട്ടായത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയായി.
തകർപ്പൻ തുടക്കമാണ് ബാംഗ്ലൂരിന് (RoyalChallengersBangalore)ഫിഞ്ച്-ദേവദത്ത് സഖ്യം നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ 8 മത്തെ ഓവറിൽ റസ്സലിന്റെ പന്തിൽ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നെടെത്തിയ വിരാട് കോഹ്ലി ഒരു ബൗണ്ടറിയോടെ 28 പന്തിൽ 33 റൺസ് ആണെടുത്തത്. ഇതിനിടെ ഫിഞ്ചും മടങ്ങി. എന്നാൽ തുടക്കം പതുക്കെയായിരുന്നുവെങ്കിലും പിന്നീട് ആളിക്കത്തിയ ഡിവില്ലിയേഴ്സ് 33 പന്തിൽ 73 റൺസ് നേടി ബാംഗ്ലൂരിന് കൂറ്റൻ ജയം നേടാൻ സഹായിച്ചു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)