ലെബനണിനെ തകർത്ത് ഇന്ത്യ ഇന്റർകോണ്ടിനെന്റൽ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ലെബനണിനെ തകർത്തത്. ക്യാപ്റ്റൻ സുനിൽ ഛേത്രയും ചാങ്തെയുമാണ് ഇന്ത്യക്ക് വിജയ ഗോളുകൾ സമ്മാനിച്ചത്. ഫിഫ റാങ്കിൽ ഇന്ത്യയെക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന ലെബനണിനെ തകർത്താണ് ഇന്ത്യൻ സംഘം ഇന്റർകോണ്ടിനെന്റൽ കിരീടം സ്വന്തമാക്കിയത്. ജയത്തോടെ സാഫ് കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നേടിയിരിക്കുന്നത്.
ഇവയ്ക്ക് പുറമെ ഇന്ത്യൻ ടീം താരങ്ങളുടെ പ്രകടനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പ്രത്യേകിച്ച് മത്സരത്തിൽ പിറന്ന ആദ്യ ഗോളാണ് ആരാധകരെയും പോലും ഞെട്ടിച്ച് കളഞ്ഞത്. ആ ഗോളിന് വേണ്ടി ഇന്ത്യൻ താരങ്ങളുടെ ബിൽഡ് അപ്പും ചാങ്തെയും അസിസ്റ്റും പിന്നെ ക്യാപ്റ്റൻ ഛേത്രിയുടെ ഗോളും അക്ഷരാർഥിത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കണ്ണ് തള്ളി പോയി എന്ന് തന്നെ പറയാം.
ALSO READ : Lionel Messi: അർജന്റീന ജഴ്‌സിയിൽ അതിവേഗ ഗോളുമായി മെസി; വീഡിയോ കാണാം
ഗോൾ വന്ന വഴി
രണ്ട് പകുതിയുടെ തുടക്കത്തിലാണ് ഗോൾ പിറക്കുന്നത്. 45-ാം മിനിറ്റിൽ പ്രതിരോധ താരം സന്ദേശ് ജിങ്കനിൽ പന്ത് വാങ്ങി ചാങ്തെ മുന്നിലേക്ക്. ശേഷം വലത് വിങ്ങിലുള്ള നിഖിൽ പൂജാരിയിലേക്ക്. നട്ട് മഗ്ഗിലൂടെ നിഖിൽ ഉടൻ തന്നെ പന്ത് ചാങ്തെയിലേക്കെത്തിച്ചു. ചങ്തെ ആ പന്തുമായി ലെബനണിന്റെ ബോക്സിലേക്ക്. ഒന്നും കൂടി ട്രിബിൾ ചെയ്ത് ചാങ്തെ ഉള്ളിലേക്ക് പ്രവേശിച്ചു. ശേഷം ഒരു കട്ട് പാസ്, ടാപ് ഇൻ ചെയ്ത ഛേത്രിയുടെ ഗോൾ പിറന്നു.
മത്സരത്തിന്റെ രണ്ടാമത്തെ ഗോൾ പിറന്നതും ചാങ്തെയുടെ ബൂട്ടിൽ നിന്നായിരുന്നു. ഇന്ത്യൻ ആക്രമണത്തിൽ ചിതറിയ ലബനൺ പ്രതിരോധം ഭേദിച്ച ഇന്ത്യൻ താരം പന്ത് ഗോൾ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോൾ കീപ്പർ അത് തടഞ്ഞു. പന്ത് നേരെ എത്തിയത് ചാങ്തെയുടെ കാലിൽ ലബനൺ ഗോൾ വല കുലുങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...