Dubai : ശക്തരായ Oman നെ സമനിലയിൽ തളച്ചതിന്റെ ആവേശത്തിൽ Indian Football Team ഇന്ന് FIFA Ranking ൽ 74-ാം സ്ഥാനത്തുള്ള UAE യെ നേരിടും. ഒമാനെതിരെ പോലെ ഇഗോർ സ്റ്റിമാക്കിന്റെ പരീക്ഷണം തന്നെ ആയിരിക്കും ഇന്ത്യൻ ആരാധാകർ പ്രതീക്ഷിക്കുന്നത്.
The #BlueTigers are ready and raring to go as they face off against the UAE tonight in an International Friendly! #IndianFootball #INDUAE #BackTheBlue pic.twitter.com/N2HknT6DiA
— Indian Football Team (@IndianFootball) March 29, 2021
പ്രത്യേകിച്ച് കഴിഞ്ഞ മത്സരത്തിലെ പത്ത് പുതുമുഖങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം കൊടുത്തത് പോലെ തന്നെ ഇന്നും യുഎഇക്കെതിരെ പ്രതീക്ഷിക്കാം. പക്ഷെ ശക്തരായ യുഎഇ എതിർപക്ഷത്ത് നിൽക്കുമ്പോൾ പരിചയ സമ്പനതയും കൂടെ ചേർക്കാൻ സ്റ്റിമാക് ഇന്ന് ശ്രമിച്ചേക്കും.
The Zabeel Stadium in Dubai is ready for #INDUAE! #IndianFootball #BackTheBlue #BlueTigers pic.twitter.com/Y323XgvBe9
— Indian Football Team (@IndianFootball) March 29, 2021
അതിനാൽ സീനയിർ താരവും ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ ഇന്ന് അമരീന്ദറിന് പകരം ഇറക്കാൻ സാധ്യത ഉണ്ട്. മധ്യനിരയിലാകും സ്റ്റിമാക് ഒന്നും കൂടി അഴിച്ച് പണിക്ക് ശ്രമിക്കുന്നത്. പ്രതിരോധത്തിൽ സന്ദേശ് ജിങ്കന് കൂട്ടായ പരിചയ സമ്പന്നനായ ആദിൽ ഖാനെ ഉൾപ്പെടുത്തിയിരിക്കും.
The boys are in the house as we inch closer and closer to kick-off! #IndianFootball #BackTheBlue #INDUAE #BlueTigers pic.twitter.com/H2DeX8UPO7
— Indian Football Team (@IndianFootball) March 29, 2021
Let's go, team #IndianFootball #BackTheBlue #BlueTigers #INDUAE pic.twitter.com/B6np7oYBAP
— Indian Football Team (@IndianFootball) March 29, 2021
മുന്നേറ്റ നിരയിൽ സ്റ്റിമാക് കുറച്ചും കൂടി പ്രതീക്ഷിക്കുന്നുണ്ട്. വിങ്ങിൽ ഇന്ത്യയുടെ നിലവിലെ മികച്ച താരമായി മനവീർ സിങും ഇന്നിറങ്ങിയേക്കും. കുറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യ അന്തരാഷ്ട്ര മത്സരത്തിൽ ഒരു ഗോളെങ്കിലും നേടുന്നത്. ഐഎസ്എല്ലിലെ എമേർജിങ് പ്ലെയറായ അപൂയ ഇന്നെ ഇലവനിലേക്ക് പരീക്ഷിചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...