Ind vs NZ: 5 വിക്കറ്റ് നേട്ടവുമായി ഷമി, ഡാരിൽ മിച്ചലിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം

Ind vs NZ ODI WC 2023: രചിൻ രവീന്ദ്ര 87 പന്തില്‍ 75 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 06:17 PM IST
  • ഡെവോണ്‍ കോണ്‍വേയെ 4-ാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി അയച്ചു.
  • ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷമി ടീമില്‍ തിരികെ എത്തിയത്.
  • ഷമി ആദ്യ പന്തില്‍ തന്നെ വില്‍ യങിന്റെ വിക്കറ്റെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കി.
Ind vs NZ: 5 വിക്കറ്റ് നേട്ടവുമായി ഷമി, ഡാരിൽ മിച്ചലിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം

ധരംശാല: ഏകദിന ലോകകപ്പിലെ 21-ാം മത്സരത്തില്‍ ന്യൂസില്‍ഡിനെതിരെ ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് എല്ലാവരും പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ഡാരിൽ മിച്ചല്‍ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര അര്‍ധ സെഞ്ച്വറിയും നേടി. 

തകര്‍ച്ചയോടെയാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. മികച്ച ഫോമിലുള്ള ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ 4-ാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി അയച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടീമില്‍ തിരികെ എത്തിയ പേസര്‍ മുഹമ്മദ് ഷമി ആദ്യ പന്തില്‍ തന്നെ വില്‍ യങിന്റെ വിക്കറ്റെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കി. മൂന്നാമനായെത്തിയ രചിന്‍ രവീന്ദ്ര 87 പന്തില്‍ 75 റണ്‍സ് നേടി. ഷമിയുടെ പന്തില്‍ തന്നെ രചിന്‍ രവീന്ദ്രയുടെ ക്യാച്ച് ജഡേജ കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

ALSO READ: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ടോസ്; ടീമിൽ രണ്ട് മാറ്റം

ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് രചിന്‍ രവീന്ദ്ര കീവീസിന്റെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. മുഹമ്മദ് ഷമി തന്നെയാണ് രചിനെ മടക്കി അയച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും പിടിച്ചു നിന്ന ഡാരിൽ മിച്ചല്‍ സെഞ്ച്വറി നേടി. 127 പന്തില്‍ 9 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം മിച്ചല്‍ 130 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News