IND vs NZ | രാവിലെ തന്നെ ബോളർമാർ കിവികളെ കൂട്ടിൽ കയറ്റി; ഇന്ത്യക്ക് പരമ്പര

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 570 റൺസ് വിജയലക്ഷ്യത്തിന് മുമ്പിൽ കിവീസ് 167 റൺസെടുത്ത് തകർന്നടിയുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 12:34 PM IST
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 570 റൺസ് വിജയലക്ഷ്യത്തിന് മുമ്പിൽ കിവീസ് 167 റൺസെടുത്ത് തകർന്നടിയുകയായിരുന്നു.
  • ആർ അശ്വിനും ജയന്ത് യാദവും ചേർന്ന് നാല് വിക്കറ്റുകൾ നേടിയാണ് കീവിസിനെ ഒരു ദിവസം ബാക്കി നിൽക്കവെ രാവിലെ തന്നെ കൂട്ടിൽ കയറ്റിയത്.
IND vs NZ |  രാവിലെ തന്നെ ബോളർമാർ കിവികളെ കൂട്ടിൽ കയറ്റി; ഇന്ത്യക്ക് പരമ്പര

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് നാട്ടിൽ വിളിച്ചു വരുത്തി പകരം ന്യൂസിലാൻഡിനോട് പകരം വീട്ടി ഇന്ത്യ (India vs New Zealand). മുംബൈ ടെസ്റ്റിൽ (Mumbai Test) സന്ദർശകരായ ന്യൂസിലാൻഡിനെ 372 റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 570 റൺസ് വിജയലക്ഷ്യത്തിന് മുമ്പിൽ കിവീസ് 167 റൺസെടുത്ത് തകർന്നടിയുകയായിരുന്നു. ആർ അശ്വിനും ജയന്ത് യാദവും ചേർന്ന് നാല് വിക്കറ്റുകൾ നേടിയാണ് കീവിസിനെ ഒരു ദിവസം ബാക്കി നിൽക്കവെ രാവിലെ തന്നെ കൂട്ടിൽ കയറ്റിയത്. 

ALSO READ : IND vs NZ | സ്പൈഡർ ക്യാമറ സ്റ്റക്കായി, ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരം അടിയന്തരമായി ചായയ്ക്ക് പിരിഞ്ഞു

140 റൺസെന്ന നിലയിൽ നാലാം ദിവസം അരംഭിച്ച കിവീസിന്റെ ബാക്കി ഇന്നിങ്സ് 27 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാൻഡിനായി ഡാരിയിൽ മിച്ചവെല്ലും ഹെൻറി നിക്കോളിസ് ചേർന്ന് ഒരു പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പക്ഷെ അതിന് അധികം ആയുസുണ്ടായിരുന്നില്ല. 

അദ്യ ഇന്നിങ്സിൽ അജാസ് പട്ടേൽ 10 വിക്കറ്റ് നേട്ടത്തിൽ ഇന്ത്യയെ 325 റൺസിനെ സന്ദർശകർ പുറത്താക്കിയിരുന്നു. ഓപ്പണർ മയാങ്ക് അഗർവാളിന്റെ ഇന്നിങ്സ് പിൻബലത്തിലാണ് ഇന്ത്യൻ സ്കോർ 300 കടക്കാൻ സഹായിച്ചത്.

ALSO READ : Viral Video | അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടം; താരത്തെ ന്യൂസിലാൻഡ് ഡഗൗട്ടിൽ നേരിട്ടെത്തി അഭിനന്ദിച്ച് രാഹുൽ ദ്രാവിഡും കോലിയും

അജാസിന്റെ പത്ത് വിക്കറ്റ് നേട്ടത്തിന് മറുപടിയായി ഇന്ത്യൻ ബോളർമാർ ചേർന്ന് 62 റൺസിന് കിവീസിനെ പുറത്താക്കി. തുടർന്ന് ഫോളോഓൺ ചെയ്പ്പിക്കാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ് തുടർന്നു. രണ്ടാം ഇന്നിങ്സിലും മയാങ്ക് ഇന്ത്യക്ക് 62 റൺസെടുത്ത് നിർണായക ഓപ്പണിങ് നൽകി. തുടർന്ന് ഇന്ത്യ സന്ദർശകർക്കെതിരെ 570 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു. 

ഇരു ഇന്നിങ്സിൽ നിർണായകമായ ബാറ്റ് വീശിയ മയാങ്ക അഗർവാളാണ് മാൻ ഓഫ് ദി മാച്ച്. അശ്വിൻ 8 വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ അജാസ് പട്ടേൽ 14 വിക്കറ്റ് നേടി.

ALSO READ : Ajaz Patel| കളിച്ചത് ഇന്ത്യക്ക് വേണ്ടിയല്ലെങ്കിലും നേടിയത് ഇന്ത്യക്കാരൻ തന്നെ- അജാസ് പട്ടേൽ എറിഞ്ഞിട്ട റെക്കോർഡ്

രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കുകയായിരുന്നു. കാൻപൂരിൽ വെച്ച് നടന്ന ആദ്യ മത്സരം സമനില പിരിയുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News