മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ സെലക്ടർമാർ അവഗണിക്കുന്നു എന്ന ആക്ഷേപം ഇനി ഉണ്ടാവില്ല. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടംനേടും എന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ. ദുലീപ് ട്രോഫിയിൽ നേടിയ മിന്നും സെഞ്ച്വറിയും സഞ്ജുവിന് തുണയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ക്രിക്ബസ് ആണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഞ്ജു സാംസൺ ആയിരിക്കും സീരീസിൽ ഇന്ത്യയുടെ ഒന്നാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്നാണ് റിപ്പോർട്ടുകൾ. ഇഷാൻ കിഷന് ഇത്തവണ ടീമിൽ ഇടം കിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഋഷഭ് പന്തിന് വിശ്രമം നൽകുന്ന സാഹചര്യത്തിലാണ് സഞ്ജു ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആവുക.. ജിതേഷ് ശർമയായിരിക്കും രണ്ടാമത്തെ വിക്കറ്റ് കീപ്പർ എന്നും റിപ്പോർട്ടുകളുണ്ട്.
ക്രിക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ ഇത് സഞ്ജുവിനെ സംബന്ധിച്ച് സുവർണാവസരം ആണ്. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആയിട്ടാണ് സഞ്ജുവിനെ പരിഗണിക്കുന്നത് എന്നാണ് വാർത്തയിൽ പറയുന്നത്. ശുഭ്മാൻ ഗില്ലിനും യശസ്വി ജെയ്‌സ്വാളിനും വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കും എന്ന രീതിയിലും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ അഭിഷേക് ശർമയായിരിക്കും അത് എന്ന രീതിയിലാണ് ചർച്ചകൾ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജുവിന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് ഗോൾഡൻ ഡക്ക് ആയി മടങ്ങാനായിരുന്നു വിധി. ആ കണക്കുകൾ എല്ലാം തീർക്കാനുള്ള അവസരമാണ് ഇത്തവണ സഞ്ജുവിന് ലഭിക്കാൻ പോകുന്നത്. എന്നാൽ സ്ഥിരതയില്ലായ്മ ഇത്തവണയും പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.
ഒക്ടോബർ 6 ന് ആണ് ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്. ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് ഒക്ടോബർ 5 നും ആണ്. അതുകൊണ്ട് തന്നെ മുൻനിര താരങ്ങളിൽ പലർക്കും വിശ്രമം അനുവദിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. സഞ്ജുവിന് നറുക്ക് വീഴാനുള്ള കാരണവും അത് തന്നെയാണ്. എന്നാൽ ഇഷാൻ കിഷന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.