മൊഹാലി: അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പുതിയൊരു ചരിത്രം എഴുതുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 ടി-20 വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരവും, ഏക പുരുഷ താരവും കൂടിയാണ് രോഹിത് ശർമ്മ. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ചരിത്ര നേട്ടത്തില്‍ രോഹിത് എത്തിയത്. ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മ.
ടി-20യിൽ വിജയിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും രോഹിത് ശർമ്മക്കാണ്. ഇംഗ്ലണ്ട് വനിത ക്രിക്കറ്റര്‍ ഡാനി വ്യാറ്റ് (111), ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ജോഡികളായ അലിസ ഹീലി (100), എല്ലിസ് പെറി (100) എന്നിവരാണ് ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ 100 വിജയങ്ങളുടെ ഭാഗമായ മറ്റ് ക്രിക്കറ്റ് താരങ്ങളിൽ നാലാമാതായി ഇനി രോഹിത് ശർമ്മയുടെ പേരും എഴുതി ചേർക്കുകയാണ്. രോഹിതിന് തൊട്ട് പിന്നിൽ പാകിസ്ഥാൻറെ ഷുഐബ് മാലിക്കാണ്. 86 മത്സരങ്ങളിൽ നിന്നാണ് ഷുഐബ് മാലിക്കിൻറെ വിജയം.
അതേസമയം കഴിഞ്ഞ ദിവസം മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയിച്ചത്. ശുഭ്മാൻ ഗില്ലുമായുണ്ടായ ചെറിയ ഉരസലും കൺഫ്യൂഷനും രോഹിതിൻറെ വിക്കറ്റ് നഷ്ടമായെങ്കിലും ടീം കളി ജയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.