പോർട്ട് ഓഫ് സ്‌പെയിൻ: IND vs WI: വെസ്റ്റിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് മൈതാനം നിറഞ്ഞാടിയ ഇന്ത്യ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കി. തകർത്തടിച്ച അക്ഷർ പട്ടേൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നേടി കൊടുത്തത് ഉജ്ജ്വല വിജയം തന്നെയാണ്. 35 പന്തിൽ 64 റൺസുമായി അക്ഷർ പട്ടേൽ തിളങ്ങിയ മത്സരത്തിൽ ഇന്ത്യയുടെ ജയം രണ്ട് വിക്കറ്റിനായിരുന്നു. ശ്രേയസ് അയർ (71 പന്തിൽ 63), സഞ്ജു സാംസൺ (54 പന്തിൽ 51) എന്നിവർ ചേർന്നാണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്. വെസ്റ്റിൻഡീസ് 50 ഓവറിൽ 6 വിക്കറ്റിന് 311 റൺസ് എടുത്തപ്പോൾ ഇന്ത്യ 49.4 ഓവറിൽ 8 വിക്കറ്റിന് 312 റൺസ് നേടി പരമ്പര സ്വന്തമാക്കുകയായിരുന്നു.
Also Read: IND vs Eng: കന്നി സെഞ്ചുറിയുമായി പന്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം
ഓപ്പണർ ഷായ് ഹോപ്പിന്റെ (135 പന്തിൽ 115) സെഞ്ച്വറിയുടെയും ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (77 പന്തിൽ 74) മികവിലാണ് വിൻഡീസ് 311 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൈൽ മെയേഴ്സ് (39), ഷെമാർ ബ്രൂക്സ് (35) എന്നിവരും തിളങ്ങി. ശർദൂർ താക്കൂർ ഏഴോവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിനിറങ്ങിയ ആവേശ് ഖാൻ തിളങ്ങാനായില്ല. ആറോവർ എറിഞ്ഞ ആവേശിന് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല.
ചേസിങ്ങിൽ ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നാണ് ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നൽകിയതെങ്കിലും 39–ാം ഓവറിൽ സഞ്ജു റൺഔട്ടാവുകയും പിന്നാലെ ദീപക് ഹൂഡ (33) പുറത്താവുകയും ചെയ്തതോടെ ഇന്ത്യയുടെ പ്രതീക്ഷ ഇടിയുകയായിരുന്നു. ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ നടത്തിയ മിന്നും പോരാട്ടമാണ് ഇന്ത്യയെ അവിസ്മരണീയ വിജയത്തിലെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...