ബാർബഡോസ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര വിജയിച്ച് ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാകും വിന്‍ഡീസിനെതിരായ പരമ്പരയെ കാണുന്നത്. മറുഭാഗത്ത്, ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാത്ത വിന്‍ഡീസിന് ഇന്ത്യയ്ക്ക് എതിരായ പരമ്പര നിര്‍ണായകമാണ്. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
2019ലാണ് ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസിനോട് ഒരു ഏകദിന മത്സരത്തില്‍ തോറ്റത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഏകദിന പരമ്പര ജയിച്ചേ തീരൂ. ഇന്ത്യയുടെ മികച്ച ബാറ്റിംഗ് നിരയാണ് വിന്‍ഡീസിന് വെല്ലുവിളിയാകുക എന്ന് ഉറപ്പാണ്. ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് 2022ന് ശേഷം ഏകദിനത്തില്‍ സ്‌ട്രൈക്ക് റേറ്റ് 100ന് മുകളിലാണ്.
ALSO READ: രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍; മെസ്സിക്കരുത്തില്‍ ഇന്റര്‍ മയാമിയ്ക്ക് തകര്‍പ്പന്‍ ജയം
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശര്‍മ (C), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ / ഇഷാന്‍ കിഷന്‍ (WK), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ / ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട് / മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്
വെസ്റ്റ് ഇന്‍ഡീസ്: ബ്രാന്‍ഡന്‍ കിംഗ്, കെയ്ല്‍ മേയേഴ്സ്, കീസി കാര്‍ട്ടി, ഷായ് ഹോപ്പ് (C & WK), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, അല്‍സാരി ജോസഫ്, ഗുഡകേഷ് മോട്ടി / യാനിക് കാരിയ / ഒഷെയ്ന്‍ തോമസ്, ജെയ്ഡന്‍ സീല്‍സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...