ദുബായ്: Asia Cup 2022: ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തി മറികടക്കുകയായിരുന്നു. അവസാന ഓവറിന്റെ നാലാം പന്തിൽ സിക്സർ പറത്തി ഹാർദിക് പാണ്ഡ്യയാണ് വിജയ നേട്ടം കുറിച്ചത്.
Asia Cup #INDvsPAK | India (148/5 in 19.4 overs) beat Pakistan by 5 wickets; Jadeja 35, Kohli 35
(Source: BCCI) pic.twitter.com/PtyV3JFtDy
— ANI (@ANI) August 28, 2022
രവീന്ദ്ര ജഡേജ 29 പന്തിൽ 35 റൺസും, ഹാർദിക് പാണ്ഡ്യ 17 പന്തിൽ 33 ചേർന്നെടുത്ത് അഞ്ചാം വിക്കറ്റിൽ നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ ജഡേജ പുറത്തായെങ്കിലും ദിനേഷ് കാർത്തിക്കിനൊപ്പം ചേർന്ന് ഹാർദിക് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ പിഴച്ചു. ഓപ്പണർ കെ.എൽ.രാഹുലിന്റെ വിക്കറ്റ് രണ്ടാം പന്തിൽ തന്നെ വീണു. അരങ്ങേറ്റക്കാരൻ നസീം ഷായാണ് രാഹുലിനെ ഗോൾഡൻ ഡക്കായി പുറത്താക്കിയത്. പിന്നാലെയെത്തിയത് വിരാട് കോഹ്ലി ആയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയെ കാഴ്ചക്കാരനാക്കി കോലി അടിതുടങ്ങിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് മെല്ലെ ചലിക്കുകയായിരുന്നു. 34 പന്തിൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടെ 35 റൺസാണ് കോഹ്ലി നേടിയത്. ശേഷം എട്ടാം ഓവറിൽ മുഹമ്മദ് നവാസിന്റെ ബോളിൽ സിക്സർ പറത്തി രോഹിത്തും പോരാട്ടം തുടങ്ങിയെങ്കിലും ആ ഓവറിൽ തന്നെ പുറത്താക്കുകയായിരുന്നു. ശേഷം രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. പത്താം ഓവറിൽ നവാസ് തന്നെ കൊഹ്‌ലിയേയും വീഴ്ത്തി.
പിന്നീടെത്തിയെ സൂര്യകുമാർ യാദവിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അതിനുശേഷമാണ് ജഡേജയും ഹാർദ്ദിക്കും ഒത്തുചേർന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറിന്റെ ആദ്യ പന്തിലാണ് ജഡേജ പുറത്തായത്. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നു വിക്കറ്റും അരങ്ങേറ്റക്കാരൻ നസീം ഷാ രണ്ടു വിക്കറ്റും വീഴ്ത്തി. ടോസ് നേടി പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 147 റൺസിനു കുരുക്കിയിരുന്നു. 19.5 ഓവറിലാണ് പാക്കിസ്ഥാന്റെ എല്ലാവരും ഔട്ടായത്. അതിന് സഹായിച്ചത് ഇന്ത്യൻ പേസർമാരുടെ കിടിലൻ ബോളിങ്ങാണ് എന്നതിൽ യാതൊരു സംശയവുമില്ല.
ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടീം ഇന്ത്യയെ അഭിനന്ദിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇന്ത്യൻ താരങ്ങളെ പ്രശംസിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...