ബെംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെറും 11.5 ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടന്നത്. രോഹിത് ശര്‍മ്മ 54 പന്തില്‍ 61 റണ്‍സും ഗില്‍ 32 പന്തില്‍ 51 റണ്‍സും നേടിയാണ് മടങ്ങിയത്.
ALSO READ: ഫുട്ബോൾ മത്സരത്തിനിടെ ഘാന താരം റാഫേൽ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു; വീഡിയോ
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും ഫോമിലേയ്ക്ക് എത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്ന്. 56 പന്തില്‍ 51 റണ്‍സ് നേടിയാണ് കോഹ്ലി മടങ്ങിയത്. തുടര്‍ന്ന് ദീപാവലി വെടിക്കെട്ടാണ് ബെംഗളൂരുവില്‍ അരങ്ങേറിയത്. ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. ശ്രേയസ് അയ്യര്‍ 94 പന്തില്‍ 10 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 128 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ 64 പന്തില്‍ 11 ബൗണ്ടറികളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെ 102 റണ്‍സ് നേടി ശ്രേയസിന് ഒപ്പം കട്ടയ്ക്ക് നിന്നു. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.