Glen Maxwell : നിശപാർട്ടിക്കിടെ മദ്യപിച്ച് ലെക്കുകെട്ട് മാക്സ്വെൽ; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

Investigation Glen Maxwell : ഓസീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീയുടെ സിക്സ് ആൻഡ് ഔട്ട് എന്ന ബാൻഡിന്റെ സംഗീത നിശയ്ക്കിടെയാണ് ഗ്ലെൻ മാക്സ്വൽ മദ്യപിച്ച് ലെക്കുകെട്ടത്.

Written by - Jenish Thomas | Last Updated : Jan 23, 2024, 02:42 PM IST
  • ക്രിക്കറ്റ് ഓസ്ട്രേലിയ മാക്സ്വലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
  • സംഭവത്തിൽ താരത്തെ ബോർഡ് ചോദ്യം ചെയ്തേക്കും
Glen Maxwell : നിശപാർട്ടിക്കിടെ മദ്യപിച്ച് ലെക്കുകെട്ട് മാക്സ്വെൽ; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

അമിതമായ മദ്യപിച്ചതിന് തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വലിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പരിചരണത്തിന് ശേഷം താരം അശുപത്രി വിടുകയും ചെയ്തു. അമിതമായി മദ്യപിച്ചതിനെ തുടർന്നാണ് താരത്തിന് ശാരീരിക അസ്വസ്ഥതയുണ്ടായതെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ഓസീസ് ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് ഓസ്ട്രേലിയ മാക്സ്വലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ താരത്തെ ബോർഡ് ചോദ്യം ചെയ്തേക്കും. 

മാക്സ്വെലുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങൾക്ക് ബോർഡിന് വ്യക്തതയുണ്ട്. മറ്റ് വിവരങ്ങൾ തേടുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു. ഓസീസ് താരങ്ങൾ പൊതുതലങ്ങൾ പാലിക്കേണ്ട അച്ചടക്കത്തെ മുൻ നിർത്തിയാണ് മാക്സ്വെലിനെതിരെ അന്വേഷണം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീയുടെ ഉടമസ്ഥതയിലുള്ള സിക്സ് ആൻഡ് ഔട്ട് എന്ന ബാൻഡിന്റെ അഡ്ലെയ്ഡിൽ വെച്ചുള്ള സംഗീത നിശപാർട്ടിക്കിടെയാണ് മാക്സ്വെലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. 35കാരനായ താരത്തെ ഉടൻ തന്നെ അശുപത്രിയിൽ എത്തിക്കുകയും തുടർന്നുള്ള പരിചരണത്തിന് ശേഷം അശുപത്രി വിടുകയും ചെയ്തു.

ALSO READ : IPL 2024 : റിഷഭ് പന്ത് ഫിറ്റ് ആകാൻ ഇനിയും കാത്തിരിക്കണം; ഐപിഎല്ലിൽ താരം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്നും മാക്സ്വെലിനെ ഒഴിവാക്കുകൊണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അഡ്ലെയ്ഡിലെ സംഭവുമായി താരത്തെ ഒഴിവാക്കിയതും ബന്ധമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിൽ താരം തിരിച്ചെത്തുമെന്നാണ് കരുതുന്നത്. 

ഇന്ത്യയിൽ വെച്ച് നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി നിർണായക പ്രകടനമാണ് ഗ്ലെൻ മാക്സ്വെൽ പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ലീഗ് മത്സരത്തിൽ തോൽക്കുമെന്ന കരുതിയ കളിയാണ് ഒറ്റയ്ക്ക് നിന്നും മാക്സ്വെൽ ജയം നേടി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News