Sahal Abdul Samad : ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം

Sahal Abdul Samad Marriage : ബ്ലാസ്റ്റേഴ്സിലെ നിലവിലെയും മുൻ താരങ്ങളും സഹലിന്റെ വിവാഹചടങ്ങിൽ പങ്കെടുത്തു.

Written by - Jenish Thomas | Last Updated : Jul 12, 2023, 05:02 PM IST
  • ബാഡ്മിന്റൺ താരം നെസ്സാ ഫർഹാത്താണ് സഹലിന്റെ ജീവിത പങ്കാളി
  • ബ്ലാസ്റ്റേഴ്സ് താരങ്ങൾ സഹലിന്റെ വിവാഹചടങ്ങിൽ പങ്കെടുത്തു.
  • കഴിഞ്ഞ വർഷമായിരുന്നു സഹലിന്റെയും റെസ്സയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്
Sahal Abdul Samad : ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം

ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ്സ ഫർഹത്താണ് ഇന്ത്യയുടെ മധ്യനിര താരത്തിന്റെ വധു. കേരള ബ്ലാസ്റ്റേഴ്സിലെ സഹല്ലിന്റെ സഹതാരങ്ങളായ കെപി രാഹുൽ, സച്ചിൻ സുരേഷ് മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫി, സി.കെ വിനീത്, റിനോ ആന്റോ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്.

താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ആശംസകൾ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുന്നത്. സഹലിന് ആശംസകൾ അറിയിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റകൾ ഇവയാണ്: 

ALSO READ : Sunil Chhetri: പ്രായം തളര്‍ത്താത്ത പോരാളി; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് സുനില്‍ ഛേത്രി

അതേസമയം അടുത്ത സീസണിൽ സഹൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഉണ്ടാകില്ലയെന്നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ട് കോടിയിൽ അധികം ചിലവഴിച്ച് ഇന്ത്യൻ മധ്യനിര താരത്തെ സ്വന്തമാക്കാൻ ബംഗാൾ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് മുൻ നിരയിൽ നിൽക്കുന്നത്. ഈ ട്രാൻസ്ഫർ നടന്നാൽ ഇന്ത്യൻ ട്രാൻസ്ഫർ ജാലകത്തിലെ റെക്കോർഡ് തുക ചിലവഴിച്ചുകൊണ്ടുള്ള കൂടുമാറ്റമാകുമിത്. 

ഇതിന് പുറമെ സഹൽ സൗദി പ്രോ ലീഗിലേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മോഹൻ ബഗാനിലേക്ക് തന്നെയാണ് മലയാളി താരം പോകുക എന്നത് ഏറെ കുറെ ഉറപ്പായിയെന്നാണ് ഇന്ത്യൻ ക്ലബ് ഫുട്ബോൾ നിരീക്ഷകർ നൽകുന്ന സൂചന. അടുത്താഴ്ചയുടെ ഇരു ക്ലബുകളുടെ ഭാഗത്ത് നിന്നുമുണ്ടായേക്കും. 2025 വരെയാണ് സഹലിന് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്.

സാഫ് കപ്പിലെ സഹലിന്റെ പ്രകടനമാണ് ട്രാൻസ്പർ മാർക്കറ്റിൽ സഹലിനെ ഇത്രയധികം മൂല്യമേറിയ താരമാക്കി മാറ്റിയത്. സാഫ് കപ്പ് ഇന്ത്യക്ക് നേടി നൽകുന്നതിന് സഹലിന് നിർണായക പങ്കുമുണ്ട്. ഫൈനലിൽ കുവൈത്തിനെതിരെ നേടിയ നിർണായക ഗോളിന് വഴിവെച്ചത് സഹലായിരുന്നു, സഹൽ നൽകിയ അസിസ്റ്റിലൂടെ ലാലിയൻസുവാല ചാങ്തെ ഗോളാക്കി മാറ്റികയായിരുന്നു.

2017ലാണ് സഹൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരമാണ് സഹൽ. 97 മത്സരങ്ങളിലാണ് സഹൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് അണിഞ്ഞത്. ഈ 97 മത്സരങ്ങളിൽ നിന്നുമായി ഇന്ത്യൻ മധ്യനിര താരത്തിന്റെ ബൂട്ടിൽ നിന്നും പത്ത് ഗോളുകൾ പിറന്നു. ഇന്ത്യയ്ക്കായി 30 മത്സരങ്ങളിൽ നീല ജേഴ്സി അണിഞ്ഞ സഹൽ മൂന്ന് ഗോളുകളും നേടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News