FIFA World Cup 2022 : എംബാപ്പെയുടെ ഗോൾ വേട്ട തുടരുന്നു; പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

FIFA World Cup 2022 Pre-Quarter France vs Poland ക്യിലിയൻ എംബാപ്പെ ഒലിവർ ജിറൂദ് എന്നിരരാണ് ഫ്രാൻസിനായി ഗോൾ നേടിയത്

Written by - Jenish Thomas | Last Updated : Dec 4, 2022, 11:22 PM IST
  • ക്യിലിയൻ എംബാപ്പെയെ ഒലിവർ ജിറൂദമാണ് ഫ്രാൻസിനായി ഗോൾ നേടിയത്.
  • 74-ാം മിനിറ്റിലാണ് എംബാപ്പെയുടെ ആദ്യ ഗോൾ.
  • മത്സരത്തിന്റെ അവസാന വിസ്സിൽ മുഴുങ്ങാൻ സക്കൻഡുകൾ ബാക്കി നിൽക്കവെയാണ് പോളണ്ട് ആശ്വാസ ഗോൾ കണ്ടെത്തുന്നത്.
  • ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് സെനെഗൽ മത്സരത്തിന്റെ വിജയികളാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി
FIFA World Cup 2022 : എംബാപ്പെയുടെ ഗോൾ വേട്ട തുടരുന്നു; പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

ദോഹ: ഫിഫ ലോകകപ്പ് 2022ന്റെ ക്വാർട്ടറിൽ ഇടം നേടി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഫ്രഞ്ച്പ്പട ടൂർണമെന്റിന്റെ അവസാന എട്ടിലേക്ക് ഇടം നേടിയത്. രണ്ട് ഗോളുകൾ നേടിയ ക്യിലിയൻ എംബാപ്പെയെ ഒലിവർ ജിറൂദമാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഇതോടെ ടൂർണമെന്റിൽ എംബാപ്പെയുടെ ഗോൾ നേട്ടം അഞ്ചായി ഉയർന്നു.

മത്സരത്തിൽ പൂർണാധിപത്യത്തോടെയാണ് ഫ്രാൻസ് പോളണ്ടിനെ നേരിട്ടത്. 44-ാം മിനിറ്റിൽ എംബാപ്പെ നൽകിയ പാസിലൂടെയാണ് ജിറൂദ് ഫ്രാൻസിന്റെ ലീഡ് ഉയർത്തുന്നത്. താരത്ത്റെ അന്തരാഷ്ട്ര കരിയറിലെ 52-ാം ഗോൾ നേട്ടത്തിലൂടെ ഫ്രാൻസിനായി എക്കാലത്തെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി ജിറൂദ്. ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറിയെ മറികടന്നാണ് ജിറൂദ് തന്റെ നേട്ടം സ്വന്തമാക്കിയത്. തുടർന്ന് മറുപടി ഗോളിനായി രണ്ടാം പകുതിയൽ പോളിഷ് ടീം ശ്രമിച്ചെങ്കിലും ഫ്രാൻസിന്റെ ഗോൾ വല മാത്രം കുലുങ്ങിയില്ല.

ALSO READ : FIFA World Cup 2022: ഓസീസിനെ കടൽകടത്തി അർജന്റീന; മെസിയും കൂട്ടരും ക്വാർട്ടറിൽ

74-ാം മിനിറ്റിലാണ് എംബാപ്പെയുടെ ആദ്യ ഗോൾ. വലത് വിങ്ങിൽ നിന്നും ഒസ്മാൻ ഡെമ്പെല്ലെ നൽകിയ പാസ് കൃത്യമായി ഷേസ്നിയെ മറികടന്ന് പോളിഷ് ഗോൾ വലയിൽ എത്തിക്കുകയായിരുന്നു എംബാപ്പെ. തുടർന്ന് മത്സരം ഇഞ്ചുറി ടൈമിൽ പ്രവേശിച്ചപ്പോഴാണ് എംബാപ്പെ തന്റെ രണ്ടാം ഗോൾ കണ്ടെത്തുന്നത്. പകരക്കാരനായി എത്തിയ മാർക്കസ് തുറാം നൽകിയ പാസ് പോളിഷ് ഗോൾ പോസ്റ്റിന്റെ മുകളിലെ വലത് കോർണറിലെത്തിക്കുകയായിരുന്നു എംബാപ്പെ. 

മത്സരത്തിന്റെ അവസാന വിസ്സിൽ മുഴുങ്ങാൻ സക്കൻഡുകൾ ബാക്കി നിൽക്കവെയാണ് പോളണ്ട് ആശ്വാസ ഗോൾ കണ്ടെത്തുന്നത്. വാറിലൂടെ നേടിയ പെനാൽറ്റിലൂടെ റോബെർട്ട് ലെൻഡോവ്സ്കിയാണ് ഗോൾ നേടിയത്. താരത്തിന്റെ ടൂർണെമെന്റിലെ ആദ്യ ഗോളാണ്. പിന്നീട് ഒരു തിരിച്ച് വരവിന് പോളണ്ടിന് സമയമിലാതെ വന്നപ്പോൾ ലെവഡോവ്സ്കിയും സംഘവും ടൂർണമെന്റിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് സെനെഗൽ മത്സരത്തിന്റെ വിജയികളാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി. ഇന്ന് അർധ രാത്രി ഇന്ത്യൻ സമയം 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഇംഗ്ലീഷ് ടീം ആഫ്രിക്കൻ സംഘത്തെ നേരിടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News