ദോഹ : ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് ക്രൊയേഷ്യ യോഗ്യത നേടി. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ മറികടന്നാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പ് ഖത്തർ ടൂർണമെന്റിന്റെ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് ഓരോ ഗോളും നേടി ജപ്പാനും ക്രൊയേഷ്യയും സമനിലയിൽ പിരിയുകയായിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും വിജയഗോൾ കണ്ടെത്താൻ ഇരു ടീമിനും സാധിച്ചില്ല. തുടർന്നാണ് ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ട്ഔട്ടിന് അൽ ജനൗബ് സ്റ്റേഡിയം വേദിയായി.
ഷൂട്ട്ഔട്ടിൽ 1-3നാണ് ക്രൊയേഷ്യ ഏഷ്യൻ ശക്തികളെ തോൽപ്പിച്ചത്. ജപ്പാൻ താരങ്ങളുടെ മൂന്ന് പെനാൽറ്റികൾ സേവ് ചെയ്ത ഗോൾകീപ്പർ ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്കുള്ള പ്രവേശനം നൽകിയത്. ജപ്പാൻ നിരയിൽ ടക്കുമോ അസാനോ മാത്രമാണ് പെനാൽറ്റിയിൽ പന്ത് ക്രൊയേഷ്യൻ വലയിൽ എത്തിച്ചത്. മായ യൊഷിദ, കാവുരു മിതോമ, ടക്കുമി മിനാമിനോ എന്നിവരുടെ കിക്കുകൾ ക്രൊയേഷ്യൻ ഗോൾകീപ്പർ തട്ടിയകറ്റിയത്. ക്രൊയേഷ്യക്കായി മാരിയോ പാസലിച്ച്, മാർസെലോ ബ്രൊസോവിച്ച്, നിക്കോളാ വ്ലാസിച്ച് എന്നിവർ പെനാൽറ്റി കൃത്യമായി ജപ്പാന്റെ വലയിൽ എത്തിച്ചു. എന്നാൽ മാർക്കോ ലിവാജ തന്റെ കിക്ക് പുറത്തേക്ക് അടിച്ച് കളയുകയും ചെയ്തു.
ALSO READ : FIFA World Cup 2022 : ക്വാർട്ടറിൽ പ്രവേശിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി; റഹീം സ്റ്റെർലിങ് ടീം വിട്ടു
ആക്രമണും അതിനോടൊപ്പം പ്രത്യാക്രമണവുമായിരുന്നു അൽ ജനൗബ് സ്റ്റേഡിയത്തിൽ ജപ്പാനും ക്രൊയേഷ്യയും കാഴ്ചവെച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കവെയാണ് ജപ്പാൻ തങ്ങളുടെ ഗോൾ നേടുന്നത്. 43-ാം മിനിറ്റിൽ ഡയ്സെൻ മെഡായാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകൾക്ക് അകം ഹെഡ്ഡറിലൂടെ ഇവാൻ പെരിസിച്ച് യൂറോപ്യൻ ടീമിനെ സമനില ഗോൾ നേടി നൽകുന്നത്. 90 മിനിറ്റും അതിന്റെ ഇഞ്ചുറി സമയം കഴിഞ്ഞെങ്കിലും ജപ്പാനും ക്രൊയേഷ്യക്കും വിജയ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. മത്സര അധിക സമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമുകളുടെ ഗോൾ വല മാത്രം കുലുങ്ങിയല. തുടർന്ന് ജേതാക്കൾളെ കണ്ടെത്താൻ മത്സരം പെനാൽറ്റിയിലേക്ക് നയിക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന ബ്രസീൽ ദക്ഷിണ കൊറിയ മത്സരത്തിന്റെ വിജയികളാകും ക്വാർട്ടറിൽ ക്രൊയേഷ്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് ബ്രസീൽ ദക്ഷിണ കൊറിയ മത്സരം. സ്റ്റേഡിയം 974ൽ വെച്ചാണ് ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുക. സ്റ്റേഡിയം 974ൽ നടക്കുന്ന അവസാന മത്സരവും കൂടിയ ബ്രസീൽ ദക്ഷിണ കൊറിയ പോരാട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...