ഖത്തർ: പുരുഷ ലോകകപ്പിനെ നിയന്ത്രിക്കാൻ വനിതാ റഫറിമാരാണ് ഇനിയെത്തുന്നത്. ഗ്രൂപ്പ് ഇയിൽ വ്യാഴാഴ്ച നടക്കുന്ന ജർമ്മനി- കോസ്റ്റാറിക്ക മത്സരമാണ് വനിതാ റഫറിമാരുടെ നിയന്ത്രണത്തിൽ നടക്കുക. സ്റ്റെഫാനി ഫ്രാപ്പാർട്ടായിരിക്കും ഇത്തരത്തിൽ ചരിത്രത്തിലെ ആദ്യ മത്സരം നിയന്ത്രിക്കുന്നത്.
ഫ്രാൻസ് റുവാണ്ടൻ ഒഫീഷ്യൽ സലിമ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവർക്കൊപ്പം ഖത്തറിൽ നടക്കുന്ന ടൂർണമെന്റിനായി തിരഞ്ഞെടുത്ത 36 വനിതാ റഫറിമാരിൽ ഒരാളാണ് സ്റ്റെഫാനി. 38 കാരിയായ സ്റ്റെഫാനി റഫറിയാകുന്നതോടെ യൂറോപ്പിൽ ഫുട്ബോളിൻറെ ഏറ്റവും ഉയർന്ന തലത്തിലെത്തുന്ന വനിതയെന്ന വിശേഷണവും സ്റ്റെഫാനിക്കാകും.
2019-ൽ ഫ്രാൻസിന്റെ ലീഗ് 1-ൽ റഫറിയാകുന്ന ആദ്യ വനിതയായിരുന്നു സ്റ്റെഫാനി, അതേ വർഷം തന്നെ സ്വന്തം രാജ്യത്ത് നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ ചുമതലയും അവർ ഏറ്റെടുത്തു.
യുവേഫ സൂപ്പർ കപ്പിൽ ലിവർപൂളും-ചെൽസിയും തമ്മിലുള്ള ഫൈനൽ, 2020 ലെ ചാമ്പ്യൻസ് ലീഗ് റഫറി ചെയ്യുന്നതിനുമുമ്പ്, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് കപ്പ് ഫൈനലിലും അവർ ചുമതല വഹിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...